Couple Arrested: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ

Couple Arrested: കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2025, 03:52 PM IST
  • കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാ‍ർഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ
  • കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി
Couple Arrested: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ

കൊല്ലം: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാ‍ർഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ.  മരിച്ച ആദികൃഷ്ണന്റെ ബന്ധുക്കളും അയൽവാസികളുമായ സുരേഷ്, ഭാര്യ ​ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ദമ്പതികളെ ഇന്ന് പുലർച്ചെയാണ് ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

Read Also: കാട്ടാന ആക്രമണം: മണിയുടെ ഭാര്യക്ക് ജോലി, മകൾക്ക് ചികിത്സ; കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനം വകുപ്പ്

ഡിസംബർ ഒന്നിനാണ് പത്താം ക്ലാസ് വിദ്യാർഥിയായ കുന്നത്തൂർ പടിഞ്ഞാർ ശിവരഞ്ജിനിയിൽ ​ഗോപു, രജ്ഞിനി എന്നിവരുടെ മകൻ ആദി കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളായ ദമ്പതികളുടെ ശാരീരികവും മാനസികവുമായ പീഢനവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കൾ ബാലാവകാശ കമ്മീഷൻ, റൂറൽ എസ്.പി അടക്കമുള്ളവ‍ർക്ക് പരാതി നൽകി. 

പ്രതികളുടെ മകൾക്ക് ഇൻസ്റ്റ​ഗ്രാമിൽ സന്ദേശം അയച്ചുവെന്ന ആക്ഷേപം ഉന്നയിച്ച് നവംബർ 30ന് ഇവർ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ​സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News