Robbery: മികച്ച ക്ഷീര കർഷക അവാർഡ് ജേതാവിന്റെ വീട്ടിൽ മോഷണം; കാറും കാറിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു

Robbery at Best Dairy Farmer Home: ഷൈനിന്റെ വീടും പരിസരവുമായി പരിചയമുള്ളവരാകാം മോഷണം നടത്തിയതെന്ന് നിഗമനം.  

Written by - Zee Malayalam News Desk | Last Updated : Apr 18, 2024, 04:02 PM IST
  • തമിഴ്നാട്ടിൽ പശുക്കളെ വാങ്ങുന്നതിനായായാണ് ഷൈൻ കാറിനുള്ളിൽ പണം സൂക്ഷിച്ചിരുന്നത്.
  • ഈ പണവും കാറുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
  • കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Robbery: മികച്ച ക്ഷീര കർഷക അവാർഡ് ജേതാവിന്റെ വീട്ടിൽ മോഷണം; കാറും കാറിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു

മികച്ച ക്ഷീര കർഷക അവാർഡ് ജേതാവിന്റെ വീട്ടിൽ മോഷണം. മോഷ്ടാക്കൾ മുറ്റത്ത് കിടന്നിരുന്ന കാറും കാറിനുള്ളിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു. തൊടുപുഴ ഉടമ്പന്നൂർ സ്വദേശി ഷൈനിന്റെ വീട്ടിലാണ്  ഇന്ന് പുലർച്ചയോടെ മോഷണം നടന്നത്. 

മോഷ്ടാക്കൾ ഷൈനിന്റെ വീട്ടുമുറ്റത്ത് കിടന്നിരുന്ന ഇന്നോവ ക്രിസ്റ്റ കാറും കാറിനുള്ളിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു. തമിഴ്നാട്ടിൽ പശുക്കളെ വാങ്ങിക്കുവാൻ പോകുവാനായാണ് ഷൈൻ കാറിനുള്ളിൽ പണം സൂക്ഷിച്ചിരുന്നത്.  ഈ പണവും കാറുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.

ALSO READ: ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമെ ചലിക്കൂ, ശാരിക വീൽ ചെയറിലിരുന്ന് നേടി റാങ്ക് 922

ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ഉറങ്ങുന്ന സമയം വരെ ഷൈനിന്റെ മുറ്റത്ത് കാർ ഉണ്ടായിരുന്നു. വെളുപ്പിന് രണ്ടരയ്ക്ക് ശേഷം പശുക്കളെ പാൽ കറക്കുവാനായി എഴുന്നേറ്റപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം ഷൈനും കുടുംബാംഗങ്ങളും അറിഞ്ഞത്. മോഷണം സംബന്ധിച്ച് കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  പോലീസ് അന്വേഷണം ആരംഭിച്ചു. വീടും പരിസരവുമായി പരിചയമുള്ളവരാകാം മോഷണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News