Tobacco products seized: മുത്തങ്ങ ചെക്ക് പോസ്റ്റിൽ 3600 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; വിലമതിക്കുന്നത് ഒന്നര കോടിയോളം

Wayanad Muthanga check post: ലോറിയില്‍ കടത്തിക്കൊണ്ടു വന്ന പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍  കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 07:03 PM IST
  • പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ
  • കര്‍ണാടകയില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് വില്‍പ്പനക്കായി കടത്തിക്കൊണ്ടു പോവുകയായിരുന്നു ഇവ
  • പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ വിപണിയില്‍ ഒന്നര കോടിയോളം വിലമതിക്കുന്നതാണെന്ന് എക്‌സൈസ് വ്യക്തമാക്കി
Tobacco products seized: മുത്തങ്ങ ചെക്ക് പോസ്റ്റിൽ 3600 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; വിലമതിക്കുന്നത് ഒന്നര കോടിയോളം

വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഒന്നര കോടിയോളം വിലമതിക്കുന്ന 3600 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.  കോയമ്പത്തൂര്‍ ആണൈമലൈ സ്വദേശി കനകരാജിനെ എക്സൈസ് സംഘം പിടികൂടി. ലോറിയില്‍ കടത്തിക്കൊണ്ടു വന്ന പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

ഉത്തരമേഖല ജോയിന്റ് എ്‌സൈസ് കമ്മീഷണര്‍ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്‌സൈസൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെവി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

ALSO READ: ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം; തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി

പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. കര്‍ണാടകയില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് വില്‍പ്പനക്കായി കടത്തിക്കൊണ്ടു പോവുകയായിരുന്നു ഇവ. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ വിപണിയില്‍ ഒന്നര കോടിയോളം വിലമതിക്കുന്നതാണെന്ന് എക്‌സൈസ് വ്യക്തമാക്കി.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിശോധനകളാണ് നടത്തി വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി പ്രതിയേയും വാഹനവും തൊണ്ടിമുതലുകളും സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍ കെഎം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് എം, ബാബു ആര്‍ സി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News