തിരുവനന്തപുരം: പാപ്പനംകോട് വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ വെന്തുമരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറൻസിന്റെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരിൽ ഒരാൾ ഓഫീസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓഫീസിൽ എത്തിയ ഉപഭോക്താവായിരിക്കാമെന്നാണ് സംശയം. കത്തിക്കരിഞ്ഞ നിലയിലാണ് രണ്ട് ശരീരങ്ങളും കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസ് മുറിയ്ക്കുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിൽ റോഡരികിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിലേക്ക് തീപടർന്നില്ല. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി.
പിന്നീട് ഫയർഫോഴ്സ് എത്തി തീയണച്ചു. അതിവേഗത്തിൽ തീ ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. തീ പടർന്നതിന് പിന്നാലെ ഓഫീസിന്റെ ജനൽച്ചിലുകൾ തകർന്നു. ഫർണിച്ചറുകളും പൂർണമായും കത്തിനശിച്ചു. ഓഫീസ് പൂർണമായും കത്തിനശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.