Toddy | ശുദ്ധമായ കള്ള് കിട്ടാൻ പുതിയ സംവിധാനം; 50 ലക്ഷം രൂപ

സംസ്ഥാനത്തെ കള്ള് ഉത്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിർച്ച്വൽ നമ്പർ ഏർപ്പെടുത്തുകയും ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കാനും സാധിക്കും

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 03:50 PM IST
  • കള്ള് ഉത്പാദനം, വിതരണം ,വിൽപ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി
  • ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്
  • സംസ്ഥാനത്തെ കള്ള് ഉത്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിർച്ച്വൽ നമ്പർ
Toddy | ശുദ്ധമായ കള്ള് കിട്ടാൻ പുതിയ സംവിധാനം; 50 ലക്ഷം രൂപ

തിരുവനന്തപുരം: മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സർക്കാരിൻഫെ ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. കള്ള് ഉത്പാദനം, വിതരണം ,വിൽപ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനാണ്  പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

സംവിധാനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ കള്ള് ഉത്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിർച്ച്വൽ നമ്പർ ഏർപ്പെടുത്തുകയും ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കാനും സാധിക്കും. കൂടാതെ കള്ള് കൊണ്ടുപോകുന്നതിന് ആവശ്യമായ പെർമിറ്റ്, മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം ട്രാക്ക് ആൻഡ് ട്രേസ് ഓൺലൈൻ സംവിധാനത്തിന് കീഴിലാവും.

Also Read : Lic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ

ഇതുവഴി ഉപഭോക്താവിന് ശുദ്ധമായ കള്ള് ലഭ്യമാക്കാനും ഓഡിറ്റിങ്ങിനു വിധേയമാകുന്നതിനാൽ കള്ള് വ്യവസായ മേഖലയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സംവിധാനം സഹായകമാകും. നിലവിൽ കേരളത്തിൽ 4800 ഓളം കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

കള്ള് ഉദ്പാദിപ്പിക്കുന്ന വൃക്ഷങ്ങൾ മാർക്ക് ചെയ്ത് വിർച്ച്വൽ നമ്പർ നൽകിയ ശേഷമാണ് സംവിധാനം നിലവിൽ വരിക. സംസ്ഥാനത്ത് കൂടുതൽ കള്ള് ഉദ്പാദിപ്പിക്കപ്പെടുന്ന പാലക്കാട് ചിറ്റൂർ മേഖലയിലാണ് ഇതിനുള്ള നടപടികൾ ആരംഭിക്കുക. ഈ സാമ്പത്തിക വർഷം തന്നെ സംവിധാനം പൂർണാർത്ഥത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News