കേന്ദ്രാനുമതി സിൽവർ ലൈൻ പദ്ധതിക്ക് ലഭിക്കില്ല; മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട് പ്രയോജനമില്ല

ഇപ്പോൾ കെ റയിൽ പദ്ധതി നടപ്പാക്കുന്നത് കേരളത്തിന് ആഘാതവും അപകടവുമുണ്ടാക്കുമെന്നാണ് എന്റെ അഭിപ്രായം

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 07:17 PM IST
  • കെ റയിൽ പദ്ധതി നടപ്പാക്കുന്നത് കേരളത്തിന് ആഘാതവും അപകടവുമുണ്ടാക്കുമെന്നാണ് അഭിപ്രായം
  • പദ്ധതിയ്ക്ക് ടെക്നിക്കൽ കമ്മറ്റി അംഗീകാരം നൽകില്ല
  • തീർച്ചയായിട്ടും റെയിൽ പദ്ധതി വേണം. അതെപ്പോഴാണ് വേണ്ടത് എന്നൊക്കെ വിശദമായി പഠിക്കണം
കേന്ദ്രാനുമതി സിൽവർ ലൈൻ പദ്ധതിക്ക് ലഭിക്കില്ല; മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട് പ്രയോജനമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടതുകൊണ്ടുമാത്രം സിൽവർ ലൈൻ പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കണമെന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സീ ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞത് ശ്രദ്ധാപൂർവം  പ്രധാനമന്ത്രി കേൾക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അനുമതി നൽകുന്ന കാര്യമൊന്നും പറഞ്ഞിട്ടില്ല.  

ഇപ്പോൾ കെ റയിൽ പദ്ധതി നടപ്പാക്കുന്നത് കേരളത്തിന് ആഘാതവും അപകടവുമുണ്ടാക്കുമെന്നാണ് എന്റെ അഭിപ്രായം. കെ റയിൽ പദ്ധതി അത് വേണ്ടെന്ന് ഞാൻ പറയുന്നില്ല. കേരളത്തിന് തീർച്ചയായിട്ടും റെയിൽ പദ്ധതി വേണം. അതെപ്പോഴാണ് വേണ്ടത് എന്നൊക്കെ വിശദമായി പഠിക്കണം. ഇപ്പോഴത്തെ പദ്ധതി സംസ്ഥാനത്തിന് അപകടമാണ്. 

ഇപ്പോഴത്തെ അവസ്ഥയിൽ ഈ പദ്ധതിയ്ക്ക് ടെക്നിക്കൽ കമ്മറ്റി അംഗീകാരം നൽകില്ല. റെയിൽവെ ബോർഡ് അംഗീകാരം നൽകില്ല. ഈ പദ്ധതി പ്രാബല്യത്തിൽ വരുമോ? കേന്ദ്രം അംഗീകാരം നൽകുമോയെന്ന അവതാരകയുടെ ചോദ്യത്തിന്  ഇല്ല എന്നായിരുന്നു മെട്രോമാന്റെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News