ഇടുക്കി : വിഷുവിന് കണി ഒരുക്കാൻ കണിക്കൊന്ന പറിക്കുന്നതിനിടെ മരത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി കരിമ്പിൻകാലായിൽ എൽദോസ് ഐപ്പാണ് മരിച്ചത്. ഇന്ന് ഏപ്രിൽ 14ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്നയിൽ നിന്നാണ് എൽദോസ് വീണത്. പൂവ് എടുക്കുന്നതിനിടെ എൽദോസ് മരത്തിൽ നിന്നും കാൽവഴുതി വീഴുകയായിരുന്നു. വീണ ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് എൽദോസിനെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയ്ക്ക് ഏറ്റ പരിക്കാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...