പത്തനംതിട്ട: എടുക്കുന്ന ലോട്ടറികളൊന്നും അടിക്കുന്നില്ലെന്ന് ആരോപിച്ച് ലോട്ടറി ഏജൻ്റ് ജില്ലാ ലോട്ടറി ഓഫീസ് അടിച്ച് തകർത്തു. സംഭവത്തിൽ നാരങ്ങാനം സ്വദേശി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച്ച ഉച്ചക്ക് 11.30-നാണ് സംഭവം. പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനിലെ ലോട്ടറി ഓഫീസിലായിരുന്നു അക്രമം.
ലോട്ടറി ഓഫീസ് കത്തിക്കും എന്ന് ആക്രോശിച്ചു കൊണ്ട് ഓഫീസിലേക്ക് പാഞ്ഞ് ചെന്ന വിനോദ് ഓഫീസിലെ കംപ്യൂട്ടർ എടുത്ത് നിലത്തെറിഞ്ഞു. ഉടൻ തന്നെ മറ്റ് ഏജൻ്റ് മാരും ഉദ്യോഗസ്ഥരും ചേർന്ന് വിനോദിനെ പിടികൂടി.ജില്ലാ ലോട്ടറി ഓഫീസർ ജിജി വിവരമറിയിച്ചതനുസരിച്ച് പത്തനംതിട്ട പോലീസ എത്തി വിനോദിനെ കസ്റ്റഡിയിലെടുത്തു.
ലോട്ടറികൾക്ക് സമ്മാനം നൽകാതെ കബളിപ്പിക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് വിനോദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നു. അക്രമം നടത്തുമ്പോൾ ഒരു കൈലി മാത്രമായിരുന്നു പ്രതിയുടെ വേഷം. ലോട്ടറി കച്ചവടത്തിന് പുറമെ, വിശേഷ ദിവസങ്ങളിൽ ഗാന്ധിജിയുടെ വേഷം ചെയ്യാറുള്ള വിനോദ് സപ്താഹ പരിപാടികളിൽ കുചേലൻ്റെ വേഷവും ചെയ്യാറുണ്ട്.
സാധനം വാങ്ങാൻ ആളുകളെത്തി, മന്ത്രിയുമെത്തി; പത്തുമണിയായിട്ടും തുറക്കാതെ സപ്ലൈകോ
നെടുമങ്ങാട് സപ്ലൈകോ പീപ്പിൾസ് ബസാർ രാവിലെ പത്തുമണിയായിട്ടും തുറന്നില്ല. ഭക്ഷ്യ മന്ത്രി എത്തിയപ്പോൾ ഷോപ്പു തുറക്കാത്തിൽ അമർഷം. നെടുമങ്ങാട് നടക്കുന്ന ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും അവലോകന യോഗം നടത്താൻ എത്തിയതായിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ഇതിനിടെയാണ് മന്ത്രി സപ്ലൈകോയിൽ കയറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
.