''നിയമസഭ തല്ലിപൊളിച്ച വി ശിവൻകുട്ടി വിഴിഞ്ഞം സമരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു'': വിഴിഞ്ഞം പദ്ധതിക്കെതിരെ പിസി ജോർജ്

നിയമസഭ തല്ലിപൊളിച്ച വി ശിവൻകുട്ടി വിഴിഞ്ഞം സമരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും പിസി കുറ്റപ്പെടുത്തു. ബിഷപ്പ് ആണോ അവിടെ അക്രമം നടത്തിയതെന്നും പിസിജോർജ് ചോദിച്ചു. വിഴിഞ്ഞം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജോസ് കെ മാണി മുന്നണി വിടണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

Edited by - Zee Malayalam News Desk | Last Updated : Nov 29, 2022, 03:34 PM IST
  • അദാനി കേരള സർക്കാരിനെ വിലക്കെടുത്തുവെന്ന് പിസി ജോർജ് പറഞ്ഞു. ഇനി വിഴിഞ്ഞം പദ്ധതിക്ക് പ്രസക്തി ഇല്ല.
  • വിഴിഞ്ഞം സമരത്തിന് ഒപ്പം ആണ് താനെന്നും എന്നാൽ അക്രമസംഭവങ്ങൾ തെറ്റാണെന്നും പിസി ജോർജ് പറഞ്ഞു.
  • വിഴിഞ്ഞം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജോസ് കെ മാണി മുന്നണി വിടണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
''നിയമസഭ തല്ലിപൊളിച്ച വി ശിവൻകുട്ടി വിഴിഞ്ഞം സമരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു'': വിഴിഞ്ഞം പദ്ധതിക്കെതിരെ പിസി ജോർജ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ മുൻ എംഎൽഎയും കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. അദാനി കേരള സർക്കാരിനെ വിലക്കെടുത്തുവെന്ന് പിസി ജോർജ് പറഞ്ഞു. ഇനി വിഴിഞ്ഞം പദ്ധതിക്ക് പ്രസക്തി ഇല്ല. തൂത്തുക്കുടി പദ്ധതി ഉള്ളത് കൊണ്ട് വിഴിഞ്ഞം പദ്ധതി കൊണ്ട് ഇനി ഗുണം ഇല്ലെന്നും വിഴിഞ്ഞം സമരത്തിന് ഒപ്പം ആണ് താനെന്നും എന്നാൽ അക്രമസംഭവങ്ങൾ തെറ്റാണെന്നും പിസി ജോർജ് പറഞ്ഞു.

നിയമസഭ തല്ലിപൊളിച്ച വി ശിവൻകുട്ടി വിഴിഞ്ഞം സമരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും പിസി കുറ്റപ്പെടുത്തു. ബിഷപ്പ് ആണോ അവിടെ അക്രമം നടത്തിയതെന്നും പിസിജോർജ് ചോദിച്ചു. വിഴിഞ്ഞം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജോസ് കെ മാണി മുന്നണി വിടണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

Read Also: സർക്കാരിന് താഴുന്നതിന് പരിധിയുണ്ട്; മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത് കപ്പലെത്തും

ജോസ് കെ മാണി അധികാരത്തിൽ നിന്ന് ഇറങ്ങി വേണം പ്രതികരിക്കാൻ. മുന്നണിക്ക് പിന്തുണ പിൻവലിക്കാൻ ഉള്ള ആർജവം കാണിക്കണം. അധികാരത്തിന്റെ അപ്പ കഷ്ണം തിന്നുന്നത് അവസാനിപ്പിക്കണം. വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിണറായിക്ക് പിൻവാങ്ങേണ്ടി വരും. സിൽവർ ലൈൻ പോലെ ആകും അതിന്റെയും അവസ്ഥയെന്നും പിസി ജോർജ് പറഞ്ഞു.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News