kerala High Court: ശബരിമല തീർഥാടകർക്കായി മാർഗനിർദേശം വേണം; നിപ വ്യാപനത്തിനിടെ ഹൈക്കോടതി

കോഴിക്കോട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 07:10 PM IST
  • കോഴിക്കോട് നിപ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം.
  • കന്നിമാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തിലാണിത്.
  • ദേവസ്വം കമ്മീഷണറുമായി കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനമെടുക്കാനും ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
kerala High Court: ശബരിമല തീർഥാടകർക്കായി മാർഗനിർദേശം വേണം; നിപ വ്യാപനത്തിനിടെ ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർ​ഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് നിപ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. കന്നിമാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തിലാണിത്. ദേവസ്വം കമ്മീഷണറുമായി കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനമെടുക്കാനും ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. 34,860 ബുക്കിങ്ങുകളാണ് വെർച്വൽ ക്യൂ സംവിധാനത്തിൽ ഉള്ളത്.

അതേസമയം കോഴിക്കോട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ പരിശോധനകൾ തുടങ്ങി. മരുതോങ്കരയും ആയഞ്ചേരിയും സന്ദർശിക്കുന്നുണ്ട്. മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ വാ‍ർഡുകളും സന്ദർശിക്കും. രോ​ഗം ബാധിച്ച 9 വയസ്സുകാരൻ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്.

Also Read: Kerala Nipah Cases: ഒരാൾക്ക് കൂടി നിപ; 30 പേരുടെ സാംപിൾ ഫലം കൂടി ഇന്ന് വന്നേക്കും

അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൂടി ഇന്ന് നിപ സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സക്കെത്തിയിരുന്നു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലള്ളലരുടെ എണ്ണം 4 ആയി. രോഗ ലക്ഷണങ്ങളുള്ള 30 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News