Kerala High court Chief Justice: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു

ഗവർണർ പുതിയ ചീഫ് ജസ്റ്റിസിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണറും മുഖ്യമന്ത്രിയും അദ്ദേഹത്തിനു പൂച്ചെണ്ടു നൽകി

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 12:56 PM IST
  • രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു
  • മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
  • അഹമ്മദാബാദ് സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സർ LA ഷാ ലോ കോളേജിൽ നിന്ന് നിയമ ബിരുദവും ജസ്റ്റിസ് ദേശായി നേടിയിട്ടുണ്ട്
Kerala High court Chief Justice: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു

തിരുവനന്തപുരം: ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ശനിയാഴ്ച രാവിലെ 11-ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി. വേണു വായിച്ചു. തുടർന്ന് ഗവർണർ പുതിയ ചീഫ് ജസ്റ്റിസിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണറും മുഖ്യമന്ത്രിയും അദ്ദേഹത്തിനു പൂച്ചെണ്ടു നൽകി.

ALSO READ: സ്വന്തം കഴിവിൽ നേതാവായി, ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ അർഹത ചാണ്ടി ഉമ്മനെന്ന് ചെറിയാൻ ഫിലിപ്പ്

അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അഹമ്മദാബാദിലെ സർ LA ഷാ ലോ കോളേജിൽ നിന്ന് നിയമ ബിരുദവും ജസ്റ്റിസ് ദേശായി നേടിയിട്ടുണ്ട്. തുടക്കത്തിൽ എം.സി.ഭട്ടിന്റെയും ഡി.എം.ഭട്ടിന്റെയും നിയമകാര്യാലയത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത് .

ആദ്യം അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായി. 2011-ൽ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായ അദ്ദേഹം 2013-ൽ സ്ഥിരം ജഡ്ജിയായി. ഗുജറാത്ത് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News