തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില എക്കാലത്തെയും വലിയ റെക്കോർഡിൽ. ഒരു പവന് വില 42,840 രൂപയിൽ നിന്നും 43,040 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്നത്തെ വില
5380 രൂപയാണ്. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 2,320 രൂപയുടെ വര്‍ധനവാണുണ്ടായത്. മാർച്ച്-9ന് സ്വർണ വില പവന് 40,720 രൂപയായിരുന്നു.
യുഎസിലെ സിലിക്കന്‍ വാലി ബാങ്കിൻറെ തകർച്ചയും പിന്നാലെ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്വിസ് കൂടി പ്രതിസന്ധിനേരിട്ടതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാനിടയാക്കിയത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ആറാമത്തെ നയയോഗത്തിലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചതും സ്വര്‍ണത്തിന് നേട്ടമായി.
അതേസമയം രാജ്യത്ത് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 58,277 രൂപയാണ് വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്. നേരത്തെ ജനുവരിയിലും ഡിസംബറിലും സ്വർണ വില ഉയർന്നിരുന്നു. ജനുവരിയിൽ പവന് 1520 ഉം ഡിസംബറിൽ 1480 രൂപയുമാണ് വർധിച്ചത്.സംസ്ഥാനത്ത് വെള്ളി വിലയിൽ കാര്യമായ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 75 രൂപയാണ്. ഒരു ഗ്രാം ഹാൾ മാർക്ക് വെള്ളിക്ക് വില 90 രൂപയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...