Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 08:07 AM IST
  • സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് മഴ
  • ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • വരുന്ന ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് മഴ (Kerala Rain) ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്.വരുന്ന ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Also Read: Land Slide Elamkadu| കോട്ടയം ഇളംകാട് ഉരുൾ പൊട്ടിയതായി സംശയം,ആളപായമില്ല

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതുപോലെ തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കും ജാഗ്രത (Rain Alert) നിർദേശം നൽകിയിട്ടുണ്ട്. 

മാത്രമല്ല ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.  കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 

Also Read: Marijuna Seized: കൽപറ്റയിൽ വൻ കഞ്ചാവ് വേട്ട; 2 അസം സ്വദേശികൾ അറസ്റ്റിൽ 

 

ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി കേരളത്തിൽ (Kerala Rain) ശക്തമായ മഴയ്‌ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

ഇതുകൂടാതെ നവംബർ ഒമ്പതോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Also Read: Horoscope November 6, 2021: ശനിയാഴ്ച ചെലവുകൾ ഉണ്ടെങ്കിലും, ഈ 5 രാശിക്കാർക്ക് നല്ല ദിനം

 

ഇന്നലെ കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾത്താമസം ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത്‌ പെയ്ത കനത്ത മഴയാണ് ഈ ദുരന്തത്തിന് കാരണമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News