Gold and Silver Rate on June 7: സ്വര്‍ണവിലയില്‍ നേരിയ കുറവ് മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും കുറയുകയാണ് സ്വര്‍ണവില.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വര്‍ദ്ധിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ കുറഞ്ഞിരിയ്ക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് സ്വര്‍ണത്തിന് 200 രൂപയുടെ കുറവുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
ഇപ്പോള്‍ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38,080 രൂപയായി കുറഞ്ഞു. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4,760 രൂപയാണ്. അതേസമയം, തിങ്കളാഴ്ച 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവിലയില്‍ 35 രൂപ കുറഞ്ഞിരുന്നു.
Also Read: Vijay Babu Case: മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ഇക്കഴിഞ്ഞ മെയ് 25നായിരുന്നു സ്വര്‍ണത്തിന് അടുതിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38,320 രൂപ രേഖപ്പെടുത്തിയത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിവില ഗ്രാമിന് 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും ഒരു സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍ സ്വര്‍ണവില ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.
നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്റെ മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.