Gold Rate on 6th July: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വന്‍ ഇടിവ്. ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്നും 24 മണിക്കൂറില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്കാണ് സ്വര്‍ണവില കൂപ്പുകുത്തിയത്.
കഴിഞ്ഞ രണ്ടു ദിവസമായി ഉയരുകയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 280 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില (8 ഗ്രാം) ഇന്ന് 38,080 രൂപയും ഗ്രാമിന് 4,760 രൂപയുമാണ് ഇന്നത്തെ വില.
Also Read: Gold Rate Today: സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവന്‍ സ്വര്‍ണത്തിന് 960 കൂടി
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 38,480 രൂപയും ഗ്രാമിന് 4,810 രൂപയുമായിരുന്നു. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടിയതോടെയാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.
Also Read: PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിൽ എത്തും..!!
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍ സ്വര്‍ണവില ഉയരുന്നത് ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.
നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...