Gold Rate Today July 29: ആവേശത്തോടെ സ്വർണ വിപണി, രണ്ട് ദിവസംകൊണ്ട് വര്‍ദ്ധിച്ചത് 600 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും  ഉയർന്നു. വ്യാഴാഴ്ച രണ്ട് തവണ സ്വർണവില  ഉയര്‍ന്നിരുന്നു. രാവിലെ  280 രൂപയും  ഉച്ചയ്ക്ക് 240 രൂപയുമാണ് വര്‍ദ്ധിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 11:51 AM IST
  • ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ (8 ഗ്രാം) ഇന്നത്തെ വിപണി വില 37,760 രൂപയായി.
Gold Rate Today July 29: ആവേശത്തോടെ സ്വർണ വിപണി, രണ്ട് ദിവസംകൊണ്ട് വര്‍ദ്ധിച്ചത് 600 രൂപ

Gold Rate Today July 29: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും  ഉയർന്നു. വ്യാഴാഴ്ച രണ്ട് തവണ സ്വർണവില  ഉയര്‍ന്നിരുന്നു. രാവിലെ  280 രൂപയും  ഉച്ചയ്ക്ക് 240 രൂപയുമാണ് വര്‍ദ്ധിച്ചത്.  

എന്നാല്‍, ഇന്ന്  വീണ്ടും സ്വര്‍ണ വിപണി ഉയര്‍ന്നു.  ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്.  ഇതോടെ ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ  (8 ഗ്രാം) ഇന്നത്തെ വിപണി വില 37,760  രൂപയായി. 

Also Read:  ZEE Brand Works: ഉപഭോക്തൃരംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി ZEEL

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് രണ്ടു ദിവസം കൊണ്ട്  75 രൂപയാണ് വര്‍ദ്ധിച്ചത്.  രാവിലെ 35  രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയർന്നിരുന്നു. ശേഷം ഇന്ന് വീണ്ടും 10 രൂപ വര്‍ദ്ധിച്ചു. ഇതോടെ, 4,720 രൂപയിലെത്തി  ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വിപണി വില.  

18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ ഉയർന്നു.  ഇതോടെ ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3,900 രൂപയായി. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. സാധാരണ വെള്ളിക്ക് 4 രൂപ ഉയർന്നു. രു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്. 

ജൂലൈ മാസം തുടക്കം മുതല്‍ സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ജൂലൈ 5 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ  38,480  രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 16, 17, 18 തിയതികളില്‍ രേഖപ്പെടുത്തിയ  36,960 രൂപയാണ്. 

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും  ഏറ്റവും  സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍  സ്വര്‍ണവില ഉയരുന്നത് ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.  

നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ  മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

     

Trending News