തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ബിനോയും മകൻ അർജുനിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
Also Read: Crime News: ക്ഷേത്രം കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
മരണകാരണം വ്യക്തമല്ല. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും കൂടിയുണ്ട്. പ്രവാസി മലയാളിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇയാളെ വല്ലാതെ അലട്ടിയിരുന്നു. പേസ്മേക്കർ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഹത്തെ നേരിട്ടിരുന്നത്. ഇതിനിടയിലാണ് അർജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞത്. അതിന്റെ മാനസിക വിഷമവും ബിനോയ്ക്കുണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആളൂർ പോലീസ് നൽകുന്ന പ്രാഥമിക വിവരം.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
കൊല്ലത്ത് പോക്സോ കേസിലെ അതിജീവത മരിച്ച നിലയിൽ; വീടിന്റെ സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്
പോക്സോ കേസിലെ അതിജീവതയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ വനത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് മാർച്ച് ഏഴ് വൈകിട്ട് ആറ് മണിയോടെയാണ് പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
Also Read: International Women's Day 2023: ആതിര മുരളി, ഓട്ടോ വ്ളോഗ് രംഗത്തെ ഏക വനിതാ സാന്നിധ്യം
ദുരൂഹതകൾ ഒന്നിമില്ലയെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. കഴിഞ്ഞ ദിവസം പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ബന്ധുവിന്റെ വീടിന്റെ സമീപത്തെ വനത്തിനുള്ളിൽ അതിജീവിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...