സൂയിസൈഡ് പോയിന്റിൽ തന്നെ അപായപ്പെടുത്താൻ നോക്കി ; പിന്നിൽ വന്ന് എംഎൽഎ- പരാതിക്കാരി

സംഭവം വിവാദമായതെ തുടർന്ന് എംഎൽഎ ഒളിവിലാണെന്നാണ് സൂചന

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 03:08 PM IST
  • നിരവധി പേർക്ക് എതിരേ പീഡന പരാതി ഉന്നയിച്ച് പണം തട്ടിയെന്നും വാദമുണ്ട്
  • പരാതിക്കാരി പ്രതിയും വാദിയുമായ കേസുകളുടെ രേഖകൾ കോടതിയിൽ
  • കഴിഞ്ഞമാസം 14നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിക്കുന്നത്
സൂയിസൈഡ് പോയിന്റിൽ തന്നെ അപായപ്പെടുത്താൻ നോക്കി ; പിന്നിൽ വന്ന് എംഎൽഎ- പരാതിക്കാരി

തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎ തന്നെ കോവളം സൂയിസൈഡ് പോയൻറിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതിക്കാരിയുടെ മൊഴി.അന്വേഷണ ഉദ്യോഗസ്ഥന്യം മജിസ്ട്രേറ്റിനും മുന്നിലാണ് മൊഴി നൽകിയത്

സൂയിസൈഡ് പോയിന്റിലെത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു.അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപെട്ടുവെന്നും പരാതിക്കാരി പറയുന്നു.അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഉച്ചയ്ക്ക് ശേഷവും തുടരും.പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയെന്ന് എൽദോസിൻ്റെ വാദം.

ALSO READ : എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗക്കുറ്റവും; എംഎൽഎയെ തേടി പോലീസ്

നിരവധി പേർക്ക് എതിരേ പീഡന പരാതി ഉന്നയിച്ച് പണം തട്ടിയെന്നും വാദം.പരാതിക്കാരി പ്രതിയും വാദിയുമായ കേസുകളുടെ രേഖകൾ എൽദോസ് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.10 കേസുകളുടെ രേഖകളാണ് അഭിഭാഷകൻ കോടതിയിൽ നൽകിയത് .

ALSO READ : എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കുമെന്ന് റിപ്പോർട്ട്

നിരവധി പേർക്ക് എതിരേ പീഡന പരാതി ഉന്നയിച്ച് പണം തട്ടിയെന്നും വാദമുണ്ട്.പരാതിക്കാരി പ്രതിയും വാദിയുമായ കേസുകളുടെ രേഖകൾ എൽദോസ് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. കേസിൽ വാദം തുടരുകയാണ്.

കഴിഞ്ഞമാസം 14നാണ് യുവതിയെ കാണാൻ ഇല്ലെന്ന് കാണിച്ച് സുഹൃത്ത് പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് ഇവരുമായി കോവളത്തേക്ക് തെളിവെടുപ്പിന് പോവുകയായിരുന്നു. പിന്നീട് സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസിന് കൈമാറി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News