തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിശീലനം വീണ്ടും പ്രതിസന്ധിയിലേക്ക്. ഒരു മാസം മുമ്പ് ഡ്രൈവിങ് സ്കൂൾ ജീവനക്കാരും ഉടമകളും നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് മന്ത്രി നടത്തിയ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാത്തതിലും ഉത്തരവിൽ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തതിലും പ്രതിഷേധിച്ചാണ് സമരം ആരംഭിക്കുന്നത്.
ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ 10 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. പുതിയ സർക്കുലറിൽ ടെസ്റ്റ് നടക്കുമ്പോൾ ഗ്രൗണ്ടിൽ അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥയാണ് കൂട്ടിച്ചേർത്തത്.
ടെസ്റ്റ് നടക്കുമ്പോൾ ഡ്രൈവിങ് പരിശീലകരോ സ്കൂൾ ഉടമകളോ ഗ്രൗണ്ടിൽ കയറരുതെന്ന് മുമ്പ് ഗതാഗത കമ്മിഷണർ ഇറക്കിയ സർക്കുലറിന് വിരുദ്ധമാണ് പുതിയ നിർദേശമെന്നും മോട്ടർ വാഹന നിയമത്തിൽ ഈ വ്യവസ്ഥയില്ലെന്നും സ്കൂൾ ഉടമകളും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ചില ഡ്രൈവിങ് സ്കൂളുകളിലെ പരിശീലകർക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാലാണ് അവർ ഗ്രൗണ്ടിൽ ഹാജരാകാത്തതെന്നുമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ പഴക്കം മന്ത്രി നടത്തിയ ചർച്ചയിൽ 18 വർഷമായി ഉയർത്തിയെങ്കിലും ഇത് 22 കൊല്ലം ആക്കണമെന്നാണ് സിഐടിയു യൂണിയൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ തീർപ്പാക്കാൻ അടിയന്തര നടപടിയെടുത്തെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതനുസരിച്ചുള്ള സമയ ക്രമീകരണം അനുവദിച്ചിട്ടില്ലെന്നും ഡ്രൈവിങ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.