Cpm| എം.എൽ.എയും നഗരസഭാധ്യക്ഷയുമില്ല, തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒഴിവാക്കിയവരിൽ മുൻ എം.പി എ സമ്പത്തും

വലിയ ആരോപണങ്ങളാണ് വി.കെ പ്രശാന്ത് എം.എൽ.എ ജില്ലാ സമ്മേളനത്തിൽ ഉന്നയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 12:17 PM IST
  • ജില്ലാ കമ്മിറ്റിയിൽ നിന്ന് മുൻ എം.പി എ സമ്പത്തിനെ ഒഴിവാക്കി
  • ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പാവങ്ങൾക്ക് കയറാനാവാത്ത സ്ഥിതി എന്നായിരുന്നു പ്രശാന്തിൻറെ വിമർശനം.
  • ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷും ജില്ലാ കമ്മിറ്റിയിലേക്ക് വന്നിട്ടുണ്ട്.
Cpm| എം.എൽ.എയും നഗരസഭാധ്യക്ഷയുമില്ല, തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒഴിവാക്കിയവരിൽ മുൻ എം.പി എ സമ്പത്തും

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ നിന്ന് മുൻ എം.പി എ സമ്പത്തിനെ ഒഴിവാക്കി. സമ്പത്ത് ജില്ലാകമ്മിറ്റിയിൽ സജീവമല്ലെന്ന് നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.ഇക്കാരണത്താലാണ് സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. നിലവിൽ സി.പി.എം സംസ്ഥാന സമിതി അംഗമാണ് സമ്പത്ത്

ഒൻപത് പുതുമുഖങ്ങളാണ് ജില്ല കമ്മിറ്റിയിൽ പുതിയതായി എത്തുന്നത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും എസ് എഫ് ഐ സംസ്ഥാന പ്രസിഡൻറ് വിനീഷും കമ്മിറ്റിയിൽ ഇടം നേടിയപ്പോൾ വട്ടിയൂർക്കാവ് എം.എൽ കൂടിയായ വി.കെ പ്രശാന്ത്, നഗരസഭാധ്യക്ഷ ആര്യാ രാജേന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ALSO READ: Covid 19 Restriction: കോവിഡ് രോഗവ്യാപനം അതിരൂക്ഷം; തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

വലിയ ആരോപണങ്ങളാണ് വി.കെ പ്രശാന്ത് എം.എൽ.എ ജില്ലാ സമ്മേളനത്തിൽ ഉന്നയിച്ചത്. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പാവങ്ങൾക്ക് കയറാനാവാത്ത സ്ഥിതി എന്നായിരുന്നു പ്രശാന്തിൻറെ പരസ്യമായ വിമർശനം.

ALSO READ: CPM District Conference | കോവിഡ് നിർദേശങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്റെ ജില്ലാ സമ്മേളനം, 2 പ്രതിനിധികൾക്ക് കോവിഡ്

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷും ജില്ലാ കമ്മിറ്റിയിലേക്ക് വന്നിട്ടുണ്ട്. മുതിർന്ന നേതാവായ പിരപ്പൻകോട് മുരളിയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയവരിൽ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News