Congress : കോൺഗ്രസ് പാർട്ടിയിൽ നിലവിലുള്ള പ്രവർത്തന ശൈലിയെ വിമർശിച്ച് കെ മുരളീധരൻ

ബിജെപിയാണ് (BJP) കോൺ​ഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണെന്നും മുരളീധരൻ പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 01:55 PM IST
  • പാർട്ടിയുടെ പ്രവർത്തന ശൈലിയും ഘടനയും മാറണമെന്നും മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
  • ബിജെപിയാണ് (BJP) കോൺ​ഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണെന്നും മുരളീധരൻ പറഞ്ഞു.
  • 2001 ന് ശേഷം കോൺഗ്രസ് (Congress) കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ലെന്നും കോൺഗ്രസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്ന പ്രതിജ്ഞയാണ് കരുണാകരന്റെ ഈ അനുസ്മരണ വേളയിൽ എടുക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
  • തെരഞ്ഞെടുപ്പിൽ എന്തു കൊണ്ട് തോറ്റു എന്നതല്ല ആലോചിക്കേണ്ടതെന്നും ഇനി എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Congress : കോൺഗ്രസ് പാർട്ടിയിൽ നിലവിലുള്ള പ്രവർത്തന ശൈലിയെ വിമർശിച്ച് കെ മുരളീധരൻ

Thiruvananthapuram : കോൺഗ്രസ് (Congress) പ്രവർത്തന ശൈലിയെ വിമർശിച്ച് കെ മുരളീധരൻ രംഗത്തെത്തി. പാർട്ടിയുടെ പ്രവർത്തന ശൈലിയും ഘടനയും മാറണമെന്നും മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയാണ് (BJP) കോൺ​ഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണെന്നും മുരളീധരൻ പറഞ്ഞു. 

2001 ന് ശേഷം കോൺഗ്രസ് (Congress) കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ലെന്നും കോൺഗ്രസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്ന പ്രതിജ്ഞയാണ്  കരുണാകരന്റെ ഈ അനുസ്മരണ വേളയിൽ എടുക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എന്തു കൊണ്ട് തോറ്റു എന്നതല്ല ആലോചിക്കേണ്ടതെന്നും ഇനി എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: AG's ഓഫസ് ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡ് (Covid 19) കാലത്ത് വിശക്കുന്നവൻ സ്വർണ്ണ കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ലെന്നും ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂവെന്നും കെ മുരളീധരൻ ചൂണ്ടി കാട്ടി. ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നിൽക്കുമെന്നും അദ്ദേഹം  പറഞ്ഞു.

ALSO READ: Kitex Controversy: കിറ്റെക്സിൽ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല; പരാതികൾ പരിശോധിക്കും

ചില വ്യക്തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണം. മുഖ്യമന്ത്രി ഓരോ സമുദായ നേതാക്കളെയും കാണാൻ പ്രത്യേക ടീമിനെ വെച്ചു. ഇവർ നിരന്തരം സമുദായ നേതാക്കളെ കണ്ടു. അത് ഇടതുമുന്നിക്ക് വലിയ നേട്ടം ഉണ്ടാക്കി. എൻ എസ് എസ് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ആഗ്രഹിച്ചത്. മറ്റെല്ലാ സമുദായങ്ങളും കോൺഗ്രസിനെ കൈവിട്ടുവെന്ന് കെ മുരളീധരൻ പറഞ്ഞു. 

ALSO READ: Thiruvanchoor Radhakrishnan : തിരുവഞ്ചൂർ രാധകൃഷ്ണനെയും കുടുംബത്തെയും പത്ത് ദിവസത്തിനുള്ള വകവരുത്തും, മുൻ ആഭ്യന്തര മന്ത്രിക്ക് വധഭീഷണി

കേരളത്തിൽ സിപിഎം ശത്രുവാകുന്നത് അവർ കേരളത്തിൽ സ്വീകരിക്കുന്ന ശൈലി കേന്ദ്രത്തിൽ ബിജെപിയുടെ കാർബൺ പതിപ്പാണ് എന്നതിനാലാണ്. കേന്ദ്രത്തിൽ ബിജെപി സ്വീകരിക്കുന്ന ശൈലിയാണ് കേരളത്തിൽ സി പി എമ്മിന്റേത്. തെരഞ്ഞെടുപ്പിൽ ഒമ്പതിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് വന്നത് നിസാരമായി തള്ളരുത്. കരുണാകരൻ മരിച്ച് ഇത്ര വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ഉചിതമായ ഒരു സ്മാരകം പണിയാൻ  സാധിച്ചില്ലെന്നത് ദുഖകരമാണ് എന്നും മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News