കോട്ടയം : കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടർ അറസ്റ്റിൽ. പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടർ കെ.കെ സോമൻ പിടിയിലാകുന്നത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എക്സിക്യുട്ടീവ് എൻജിനീയർ ആയ സോമനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. കൊല്ലം കുന്നത്തൂർ സ്വദേശി അരുണിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തു.
കോട്ടയം മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിന് സമീപത്ത് ട്രൈബൽ പ്രമോട്ടർമാർക്ക് അനുവദിച്ചിട്ടുള്ള ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു അരുണിന്റെ തട്ടിപ്പ്. ഹെൽത്ത് ഇൻസ്പെക്ടർ വേഷം ധരിച്ച്, ഇയാൾ പലർക്കും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...