പ്രശസ്ത ഇന്ത്യൻ പിന്നണി ഗായകനാണ് കുമാർ സാനു. ''ഏക് ലഡ്കി കോ ദേഖാ'', ''ചുരാ കെ ദിൽ മേരാ'', ''ബാസിഗർ ഓ ബാസിഗർ'', തുടങ്ങി ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെ സുപരിചിതമാണ് അദേഹത്തിന്റെ ശബ്ദം. ഇപ്പോൾ കുമാർ സാനുവിന് ലൈഫ് ടൈം അച്ചീവ്മെന്റ് നൽകി ആദരിച്ചിരിക്കുകയാണ് ''സീ റിയൽ ഹീറോസ് അവാർഡ്സ് 2024''. ജനുവരി 14 ചൊവ്വാഴ്ച്ച മുബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൽ നിന്നും കുമാർ സാനു അവാർഡ് ഏറ്റുവാങ്ങി.
അമോഗ് ലീലാ ദാസ്, പങ്കജ് ത്രിപാഠി, അജയ് ദേവ്ഗൺ, കാർത്തിക് ആര്യൻ, അനുപം ഖേർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡിലെ "കിംഗ് ഓഫ് മെലഡി" എന്ന പേരിന് അർഹനാണ് കുമാർ സാനു. നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്‌കാരത്തിന് അദ്ദേഹം അർഹനാണ്. ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്തതിനുള്ള ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അദ്ദേഹത്തിനുണ്ട്.
“തുജെ ദേഖാ തോ”, “മേരി മെഹബൂബ”, “തും മിലേ ദിൽ ഖിലേ”, “ചാന്ദ് സിതാരെ”, എന്നിവ കുമാര്‍ സാനുവിന്റെ ചില ക്ലാസിക്കുകളാണ്. ഹിന്ദിയിൽ മാത്രമല്ല, മറാത്തി, ഗുജറാത്തി, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. അവാർഡ് നിശയിൽ, നടൻ പങ്കജ് ത്രിപാഠി, അജയ് ദേവ്ഗൺ എന്നിവർ 'മെഗാ പെർഫോമർ ഓഫ് ദ ഇയർ' അവാർഡിനും കാർത്തിക് ആര്യൻ 'മികച്ച നടനുള്ള അവാർഡിനും അർഹനായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.