ന്യൂഡൽഹി: രാജ്യം ഉറ്റു നോക്കുന്ന ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മന്ദതയിലായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ കോവിഡ് കൂടി എത്തിയതോടെ ഏറ്റവും വികൃതമായ അവസ്ഥയിലേക്കാണ് കൂപ്പുകുത്തിയത്. ഇൗ അവസരത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയിൽ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. വളരെ അധികം പ്രതീക്ഷകളുള്ള ബജറ്റുകൂടിയാണിത്(pre budget expectations)
എപ്പോഴാണ് ബജറ്റ്
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ(Nirmala Sitaraman) ബജറ്റ് അവതരിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം എൻ.ഡി.എ ഗവൺമെന്റിൽ നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണിത്. ഇതിന് മുന്നോടിയെന്നോണം വെള്ളിയാഴ്ച ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ സാമ്പത്തിക സർവ്വേ റിപ്പോർട്ട് ധനമന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നപ്പോഴേ ബജറ്റ് അവതരണം ഫെബ്രുവരിയിലെ ആദ്യ പ്രവർത്തി ദിവസം അവതരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. ബജറ്റിന്റെ നടപടിക്രമങ്ങൾ ഫെബ്രുവരി ആരംഭിച്ച് മാർച്ച് അവസാനത്തോടെ അവതരിപ്പിക്കും.
Union Budget 2021: Petrol വില തുടർച്ചയായ നാലാം ദിവസം മാറ്റമില്ലാതെ തുടരുന്നു
എവിടെ കാണാനാവും ബജറ്റ് ലൈവ്
രാവിലെ 11 മണിമുതൽ ലോക്സഭാ ടെലിവിഷൻ,ലോക്‌സഭാ ലൈവ് വെബ്കാസ്റ്റ്,zee hindustan malayalam എന്നിവയിൽ ബജറ്റിന്റെ ലൈവ് അപ്ഡേറ്റുകൾ കാണാനാവും.
പേപ്പർലെസ് ബജറ്റ്
ചരിത്രത്തിലാധ്യമായി ഇത്തവണത്തേത് പേപ്പർലെസ് ബജറ്റായിരിക്കും. നേരത്തെ തന്നെ ധനകാര്യമന്ത്രാലയം(Finance Ministry) ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇനി മുതൽ ബജറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്യില്ല. ബജറ്റിന്റെ സുരക്ഷക്കും,രഹസ്യാത്മകതക്കും ഉതകുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...