മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തിൽ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ 10 മിനിറ്റിനുള്ളിൽ രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രാവിലെ 06:08 നും ശേഷം 6:19 നും ഭൂചലനം അനുഭവപ്പെട്ടു എന്നാണ്.
ആദ്യത്തെ പ്രകമ്പനം റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്‌കെയിയില്‍ 3.6 തീവ്രതയും രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും 3.6 മുതൽ 4.5 വരെയുള്ളത് തീവ്രത കുറഞ്ഞ ഭൂചനമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഹിങ്കോളിയിലെ പത്തുകിലോമീറ്റർ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല.
Also Read: ഹോളിക്ക് ശേഷം ഗജകേസരി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
എടപ്പാളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു; 10 പേർക്ക് പരിക്ക്
എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. തൃശൂർ ഭാഗത്തുനിന്നും വന്ന ബസും എതിർദിശയിൽ നിന്നുവന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.
Also Read: ശുക്ര-രാഹു-സൂര്യ സംഗമത്തിലൂടെ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ തലവര മാറും
കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി പോയിരുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തി രണ്ടു മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. പിക് അപ് ജീപ്പ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ബസിൽ അധിക യാത്രക്കാർ ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബസ് ക്രയിൻ ഉപയോഗിച്ച് കെട്ടിവലിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.