അഗർത്തല : ത്രിപുരയിലെ തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ (Tripura Municipal Election 2021) ബിജെപി (BJP) വൻ മുന്നേറ്റം. എതിർകക്ഷി ഒറ്റ അക്കത്തിലേക്ക് ഒതുക്കിയാണ് സംസ്ഥാനം രാജ്യവും ഭരിക്കുന്ന പാർട്ടിയുടെ വൻ വിജയം. ആകെ 334 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 329തും ബിജെപി വിജയക്കൊടി നാട്ടി.
തലസ്ഥാന നഗരമായ അഗർത്തല മുൻസിപ്പാലിറ്റിയിൽ 51ൽ 51 തൂത്തുവാരി ബിജെപി സ്വന്തമാക്കി. എതിർകക്ഷികളായി മത്സരിച്ച സിപിഎമ്മിന് മൂന്നും ടിഎംസിക്ക് ഒരു തദ്ദേശ സ്ഥാപനമേ പിടിച്ചടക്കാൻ സാധിച്ചുള്ളൂ.
ALSO READ : Tripura Municipal Elections | ത്രിപുരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ
അഗർത്തലയ്ക്ക് പുറമെ ഖൊവായി മുനിസിപ്പാലിറ്റിയും ബെലോണിയ മുൻസിപ്പിൽ കൗൺസിലും കുമർഘട്ട മുൻസിപ്പാലിറ്റിയും സാബ്റൂം നഗർ പഞ്ചായത്ത തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ നൂറ് ശതമാനം വിജയമാണ് സ്വന്തമാക്കിയത്.
ALSO READ : Tripura BJP: ത്രിപുരയില്‍ ദുര്‍ഭരണം, തല മൊട്ടയടിച്ച്, മമതയെ വാനോളം പുകഴ്ത്തി ആശിഷ് ദാസ് MLA TMCയില്‍
കൂടാതെ ധർമനഗർ മുൻസിപ്പൽ കൗൺസിൽ തെലിയമുറ മുൻസിപ്പൽ കൗൺസിൽ, അമർപുർ നഗർ പഞ്ചായത്തിലും മുഴുവൻ സീറ്റിൽ ബിജെപി സ്ഥാനാർഥികൾക്കാണ് ജയമെന്ന് സംസ്ഥാന തെരിഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ALSO READ : Tripura clash: BJP, CPM പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്ക്
ത്രിപുരയിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു
The people of Tripura have given a clear message - that they prefer politics of good governance. I would like to thank them for the unequivocal support to @BJP4Tripura. These blessings give us greater strength to work for the welfare of each and every person in Tripura.
— Narendra Modi (@narendramodi) November 28, 2021
I would like to applaud the @BJP4Tripura Karyakartas who worked tirelessly on the ground and served people. Under the leadership of Shri Biplab Deb Ji, the State Government has been at the forefront of many initiatives, which the people have duly blessed. @BjpBiplab
— Narendra Modi (@narendramodi) November 28, 2021
"ത്രിപുരയിലെ ജനങ്ങൾ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത് - അവർ നല്ല ഭരണത്തിന്റെ രാഷ്ട്രീയമാണ് ഇഷ്ടപ്പെടുന്നത്" പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...