Bengaluru Covid Cluster : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ RT PCR Test നിർബന്ധമാക്കി Karnataka സർക്കാർ

72 മണിക്കൂറുകൾക്ക് ഉള്ളിൽ എടുത്ത ടെസ്റ്റിന്റെ സർട്ടിഫിക്കേറ്റായിരിക്കണം സമർപ്പിക്കേണ്ടത്. കേരളത്തിൽ നിന്ന് എന്താവശ്യത്തിനും കർണാടകയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് RT PCR Negative Certifcate ഹാജരാക്കണം

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 10:51 PM IST
  • 72 മണിക്കൂറുകൾക്ക് ഉള്ളിൽ എടുത്ത ടെസ്റ്റിന്റെ സർട്ടിഫിക്കേറ്റായിരിക്കണം സമർപ്പിക്കേണ്ടത്
  • കേരളത്തിൽ നിന്ന് എന്താവശ്യത്തിനും കർണാടകയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് RT PCR Negative Certifcate ഹാജരാക്കണം
  • Bengaluru വിലെ ഒരു നഴ്സിങ് കോളേജിൽ വിദ്യാർഥികൾക്ക് വ്യാപകമായി കോവിഡ് പിടിപ്പെട്ടതിനെ തുടർന്നാണ് കർണാടക സ‌ർക്കാർ ഈ തീരുമാനമെടുത്തത്.
  • ബം​ഗളൂരുവിൽ രണ്ട് പുതിയ Covid Cluster രൂപപ്പെട്ടു
Bengaluru Covid Cluster : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ RT PCR Test നിർബന്ധമാക്കി Karnataka സർക്കാർ

Bengaluru : ബം​ഗളൂരുവിൽ രണ്ട് പുതിയ Covid Cluster രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ Covid RT PCR Negative Certifcate നിർബന്ധമാക്കി കർണാടക സർക്കാർ. 72 മണിക്കൂറുകൾക്ക് ഉള്ളിൽ എടുത്ത ടെസ്റ്റിന്റെ സർട്ടിഫിക്കേറ്റായിരിക്കണം സമർപ്പിക്കേണ്ടതെന്ന് കർണാടക സർക്കാരിന്റെ ആരോ​ഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

കേരളത്തിൽ നിന്ന് എന്താവശ്യത്തിനും കർണാടകയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് RT PCR Negative Certifcate ഹാജരാക്കണമെന്നാണ് കർണാകയുടെ ആരോ​ഗ്യ വകുപ്പിന്റെ നിർദേശം. റിസോർട്ട്, ഹോട്ടൽ, ഡോർമെറ്റ്റി, ഹോം സ്റ്റേ തുടങ്ങിയ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്ന് വരുന്നവർ താമസിക്കാൻ വരുമ്പോൾ നി‌ർബന്ധമായും കോവിഡ് ടെസ്റ്റ് സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ ആരോ​ഗ്യ വിഭാ​ഗം നിർദേശം നൽകിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കാനായി ജില്ല അധികാരികൾക്ക് നിർദേശവും നൽകിട്ടുണ്ട്.

ALSO READ: കേരളത്തിൽ നിന്ന് വരുന്നവർക്ക് RT PCR പരിശോധന ഫലം നിർബന്ധം, നിയന്ത്രണങ്ങൾ കടുപ്പിച്ച് Maharashtra

കേരളത്തിൽ നിന്ന് തിരികെ കർണാടകയിലേക്ക് പഠനത്തിനായി വരുന്ന വിദ്യാർഥികൾ 72 മണിക്കൂറുകൾക്കുള്ളിൽ പരിശോധന നടത്തിയ അം​ഗീകൃത കോവിഡ് ആർടി പിസിആർ പരിശോധന ​നെ​ഗറ്റീവ് ഫലം സമർപ്പിക്കണമെന്നാണ് കർണാടക സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്. കേരളത്തിന്റെ സ്ഥിതി മെച്ചമാകുന്നത് വരെ എല്ലാ പ്രാവിശ്യവും കർണാടകയിലേക്ക് പ്രവേശിക്കുമ്പോൾ കോവിഡ് പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാകണമെന്നാണ് ഉത്തരവ്. കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ കേരളത്തിൽ നിന്ന് കർണാടകയിൽ എത്തിയവർ നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതോടൊപ്പം മൾട്ടി നാഷ്ണൽ കമ്പിനികളിൽ ജോലി ചെയ്യുന്നവരുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യവും അതാത് കമ്പനികൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും അവരുടെ പരിശോധന ഫലം ഹാജരാക്കണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

ALSO READ: RT PCR Test നിരക്ക് 200 രൂപ വർധിപ്പിച്ചു; സംസ്ഥാനത്തെ COVID Test കളുടെ നിരക്കുകൾ ഇങ്ങനെ

Bengaluru വിലെ ഒരു നഴ്സിങ് കോളേജിൽ വിദ്യാർഥികൾക്ക് വ്യാപകമായി കോവിഡ് പിടിപ്പെട്ടതിനെ തുടർന്നാണ് കർണാടക സ‌ർക്കാർ ഈ തീരുമാനമെടുത്തത്. കോവിഡ് ബാധിച്ച വി​ദ്യാർഥികളിൽ ഭൂരിഭാ​ഗം പേരും കേരളത്തിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. കഴിഞ്ഞ ദിവസം കവാൽ ബ്യാസാന്ദ്ര നഴ്സിങ് കോളേജിലെ 40 വിദ്യാർഥികൾക്കായിരുന്നു കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലേക്ക് പോയി തിരികെ വന്ന വിദ്യാർഥികളിൽ നിന്നാണ് കോവിഡ് വ്യാപനം ഉണ്ടായതെന്ന് ബം​ഗളൂരു കമ്മീഷ്ണർ എൻ.മഞ്ജുനാഥ് പ്രസാദ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News