കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 5 വർഷം മുഴുവൻ ശമ്പളം ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും: Reliance Foundation

10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളുമാണ് റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 08:48 AM IST
  • കൊവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് സഹായഹസ്തവുമായി റിലയൻസ് ഫൗണ്ടേഷൻ
  • കൊവിഡ് മൂലം മരിച്ച ജീവനക്കാരന്‍റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചു.
  • ധനസഹായം റിലയൻസ് ഫൗണ്ടേഷനാണ് നൽകുക
കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 5 വർഷം മുഴുവൻ ശമ്പളം ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും:  Reliance Foundation

മുംബൈ: കൊവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് സഹായഹസ്തവുമായി റിലയൻസ് ഫൗണ്ടേഷൻ രംഗത്ത്.   10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളുമാണ് റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇക്കാര്യം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ നിതാ അംബാനിയും തങ്ങളുടെ ജീവനക്കാർക്ക് മെസേജിലൂടെയാണ് അറിയിച്ചത്. ധനസഹായം റിലയൻസ് ഫൗണ്ടേഷനാണ് നൽകുക. 

Also Read: Beauty parlor shootout case:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

മെസേജിൽ കൊവിഡ് മൂലം ചില ജീവനക്കാർ മരണപ്പെട്ടിട്ടുണ്ടെന്നും അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയൻസ് കുടുംബത്തിന്‍റെ കടമയാണെന്നും മുകേഷ് അംബാനിയും നിതാ അംബാനിയും വ്യക്തമാക്കിയിട്ടുണ്ട്.  

കൂടാതെ കൊവിഡ് മൂലം മരിച്ച ജീവനക്കാരന്‍റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചു.  റിലയൻസിന്റെ വീ കെയർ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയിൽ മരണമടഞ്ഞ ജീവനക്കാരൻ അവസാനമായി വാങ്ങിയ ശമ്പളം അയാളുടെ ആശ്രിതർക്ക് അഞ്ചു വർഷം കൂടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 

ഇതിനൊപ്പം മരണമടഞ്ഞ ജീവനക്കാരുടെ മക്കൾക്ക് ഇന്ത്യയിലെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും ബിരുദം വരെയുള്ള കോഴ്സുകൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവ പൂർണമായും റിലയൻസ് വഹിക്കും.  ജീവനക്കാരന്‍റെ പേരിലുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം തുടർന്നും റിലയൻസ് വഹിക്കും. അതായത് മരണമടഞ്ഞ ജീവനക്കാരുടെ മക്കൾ ബിരുദപഠനം പൂർത്തിയാക്കുന്നതുവരെ ഇത് തുടരും. 

Also Read: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും! 

 

അതുപോലെതന്നെ കൊവിഡ് (Covid19) ബാധിക്കുന്ന ജീവനക്കാർക്കോ അല്ലെങ്കിൽ അയാളുടെ കുടുംബത്തിലെ ആർക്കെങ്കിലും കൊവിഡ് ബാധിച്ചാലോ പ്രത്യേക അവധി നൽകാൻ റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. അവർ ശാരീരികവും, മാനസികമായും രോഗമുക്തി നേടുന്നതുവരെ ഈ അവധി ലഭിക്കും.  ഇത് കൂടാതെ അർഹരായ എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെയ് ഒന്നു മുതൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് നേരത്തെതന്നെ റിലയൻസ് അറിയിച്ചിരുന്നു. 

ഇതിനിടയിൽ രാജ്യത്തുടനീളം കൊവിഡ് 19മായി ബന്ധപ്പെട്ട് എമർജൻസി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുന്ന പദ്ധതിക്ക് റിലയൻസ് ബിപി മൊബൈലിറ്റി ലിമിറ്റഡ് തുടക്കമിട്ടിട്ടുണ്ട്. പുതിയ സംരംഭത്തിന് റിലയൻസ് ഫൗണ്ടേഷനുമായി തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി മെയ് മാസത്തിൽ 21,080 എമർജൻസി വാഹനങ്ങൾക്കായി 811.07 ലിറ്റർ ഇന്ധനം സൗജന്യമായി നൽകിയെന്നും റിപ്പോർട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News