ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന് ശേഷം നിലവിൽ വന്ന 2000 രൂപ കറൻസി നോട്ട് പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതെന്ന് ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. അതേസമയം നിലവിലുള്ള 2000 രൂപ നോട്ടുകൾക്ക് നിയമസാധുതയുണ്ടെന്ന് സെപ്റ്റംബർ 30 വരെ ആർബിഐ വ്യക്തമാക്കി.
2018-19തിൽ ആർബിഐ 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് നിർത്തിവെച്ചിരുന്നു. നിലവിലുള്ള 89 ശതമാനം നോട്ടുകളും 2017 മാർച്ച് മുമ്പായി പ്രിന്റ് ചെയ്തതാണ്. സാധാരണ തലത്തിൽ ഈ നോട്ടുകൾ പണമിടാപടുകൾക്കായി ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയെന്ന് ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
Reserve Bank of India has advised banks to stop issuing Rs 2000 denomination banknotes with immediate effect though banknotes in Rs 2000 denomination will continue to be legal tender. https://t.co/yLWWpyuahL pic.twitter.com/kPTMqlm1XD
— ANI (@ANI) May 19, 2023
നിലവിൽ പൊതുജനങ്ങൾക്ക് 2000 രൂപ വെച്ച് വിനിമയം നടത്താൻ സാധിക്കുന്നതാണ്. ഈ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബാങ്കുൾ സന്ദർശിച്ച് ഈ നോട്ടുകൾക്ക് പകരം ചിലറകൾ മാറ്റിയെടുക്കാനും സാധിക്കുന്നതാണ് ആർബിഐ അറിയിച്ചു. അതേസമയം ഒരു ദിവസം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ മാത്രമെ മാറ്റിയെടുക്കാൻ സാധിക്കുള്ളൂ. അടുത്ത് ബാങ്ക് പ്രവർത്തി ദിനമായി മെയ് 24 മുതൽ ബാങ്കുകളിൽ ഇതിന് സാധിക്കുമെന്ന് ആർബിഐയുടെ നിർദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...