ഭീകരാക്രമണ സാധ്യത, രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ സാധ്യത മുൻനിർത്തി ഡൽഹിയിൽ അതീവ ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ് സുരക്ഷാ ഏജൻസികൾ. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 08:44 AM IST
  • ഇമെയിൽ സന്ദേശം അയച്ച വ്യക്തിയെ ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
  • വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ഇന്നലെ ന്യൂഡൽഹിയിലെ സരോജ്‌നി നഗർ മാർക്കറ്റിൽ തിരച്ചിൽ നടത്തി.
  • ഉത്തർപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്.
ഭീകരാക്രമണ സാധ്യത, രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഉത്തർപ്രദേശ് പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഡൽഹിയിൽ അതീവ ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ് സുരക്ഷാ ഏജൻസികൾ. തീവ്രവാദ സംഘടനയായ തെഹ്‌രിക്-ഇ-താലിബാൻ (ഇന്ത്യ സെൽ) എന്ന പേരിൽ ഒരു അജ്ഞാത ഇമെയിൽ സന്ദേശം ചിലർക്ക് ലഭിച്ചതായും അത് അവർ യുപി പോലീസന് കൈമാറിയതായും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസർ പറഞ്ഞു. പ്രസ്തുത ഇമെയിലിന്റെ വിശദാംശങ്ങൾ യുപി പോലീസ് ഡൽഹി പോലീസിന് കൈമാറുകയായിരുന്നുവെന്നും വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു

ഇമെയിൽ സന്ദേശം അയച്ച വ്യക്തിയെ ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. അതേസമയം, വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ഇന്നലെ ന്യൂഡൽഹിയിലെ സരോജ്‌നി നഗർ മാർക്കറ്റിൽ തിരച്ചിൽ നടത്തി. അതിനിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് മാർക്കറ്റുകൾ അടച്ചിടുമെന്ന് സരോജിനി നഗർ മിനി മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സുരക്ഷാ ഭീഷണി ഉള്ളതിനാൽ മാർക്കറ്റുകൾ അടച്ചിടാനും കർശന ജാഗ്രത പാലിക്കാനും ഡൽഹി പോലീസിന് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് പറ‍ഞ്ഞു.

എന്നാൽ ഡൽഹി പോലീസ് ഇത് നിഷേധിച്ചു. മാർക്കറ്റ് അടച്ചുപൂട്ടാനുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മാർക്കറ്റ് അടച്ചിടാതിരിക്കാൻ പ്രതിരോധ തിരച്ചിൽ നടത്താനാണ് ഞങ്ങൾ അവിടെ പോയതെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി, ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് പോലീസിന് ഇൻപുട്ട് ലഭിച്ചതിനെത്തുടർന്ന് ഡൽഹി-എൻസിആറിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ആദ്യം ഗാസിപൂരിൽ നിന്നും സീമാപുരിയിൽ നിന്നും രണ്ട് ഐഇഡികൾ കണ്ടെടുത്തതിനാൽ ഉത്തർപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News