Mullaperiyar dam: മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കണമെന്ന് തമിഴ്നാട്; അനുമതി തേടി സുപ്രീംകോടതിയിൽ

Baby dam in Mullaperiyar: 2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തിന് നിർദേശം നൽകണമെന്നാണ് തമിഴ്നാടിൻറെ ഹർജിയിലെ ആവശ്യം.

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 12:12 PM IST
  • ബേബി ഡാം ബലപ്പെടുത്തുന്നതിന് സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നടപടികൾക്ക് കേരളം തടസ്സം നിൽക്കുന്നുവെന്നാണ് തമിഴ്നാട് സർക്കാർ ഉന്നയിക്കുന്ന വാദം
  • മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനായി കഴിഞ്ഞ വർഷം നവംബര്‍ ആറിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയിരുന്നു
  • എന്നാൽ, മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കി
Mullaperiyar dam: മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കണമെന്ന് തമിഴ്നാട്; അനുമതി തേടി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. 2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ബേബി ഡാം ബലപ്പെടുത്തുന്നതിന് സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നടപടികൾക്ക് കേരളം തടസ്സം നിൽക്കുന്നുവെന്നാണ് തമിഴ്നാട് സർക്കാർ ഉന്നയിക്കുന്ന വാദം. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനായി കഴിഞ്ഞ വർഷം നവംബര്‍ ആറിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയിരുന്നു. എന്നാൽ, മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കി.

ALSO READ: മുല്ലപെരിയാറിൽ നിന്ന് അധികം വെള്ളം കൊണ്ടു പോകണം; തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്ത്

കേരളം മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരം മുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിറക്കണമെന്നായിരുന്നു ആവശ്യമെങ്കിലും കോടതി തമിഴ്നാടിന്റെ വാദം തള്ളി. പ്രധാന അണക്കെട്ട് ബലപ്പെടുത്താനായി യന്ത്ര സാമഗ്രികൾ കൊണ്ടുപോകാനും തമിഴ്നാട് അനുമതി ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News