Viral News: രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി; 36 വർഷമായി സ്ത്രീ വേഷം കെട്ടി പുരുഷൻ

Viral News: 'മുൻപ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചത്'

Written by - Zee Malayalam News Desk | Last Updated : Feb 17, 2025, 01:40 PM IST
  • മരിച്ചുപോയ രണ്ടാം ഭാര്യയെ സ്ഥിരം സ്വപ്നം കാണും
  • അവരുടെ പ്രേതമാണ് ഉപദ്രവിക്കുന്നതെന്നും ഇയാൾ വ്യക്തമാക്കുന്നു
Viral News: രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി; 36 വർഷമായി സ്ത്രീ വേഷം കെട്ടി പുരുഷൻ

ജീവിക്കാൻ വേണ്ടി പലവേഷങ്ങള്‍ കെട്ടുന്നവരുണ്ട്. എന്നാൽ പ്രേതത്തെ പേടിച്ച് സ്ത്രീയായി വേഷം കെട്ടി ജീവിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. അതും ഒന്നും രണ്ടുമല്ല. 36 വർഷമായി സ്ത്രീവേഷം കെട്ടി ജീവിക്കുകയാണ് ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ ഒരു പുരുഷൻ.

രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടിച്ചാണ് മൂന്നു പതിറ്റാണ്ടിലേറെയായി ഇയാള്‍ വിചിത്ര ജീവിതം നയിക്കുന്നത്. മുൻപ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. മരിച്ചുപോയ രണ്ടാം ഭാര്യയെ സ്ഥിരം സ്വപ്നം കാണും. അവരുടെ പ്രേതമാണ് ഉപദ്രവിക്കുന്നതെന്നും ഇയാൾ വ്യക്തമാക്കുന്നു.

മൂന്നുതവണ വിവാഹിതനായ ഇയാൾക്ക് ഒൻപതു മക്കളുണ്ടായിരുന്നു. അതില്‍ ഏഴ് പേരും മരണപ്പെട്ടു. ഇതിനെല്ലാം കാരണം പ്രേതശല്യമാണെന്നാണ് ഇയാൾ പറയുന്നത്. അതുകൊണ്ടാണ് പുരുഷനായിട്ടും സ്ത്രീയായി വേഷം കെട്ടി ജീവിക്കുന്നത്. സ്ത്രീകളെ പോലെ സാരിയും ബ്ലൗസും ധരിക്കുകയും ആഭരണങ്ങൾ അണിയുകയും ചെയ്യും. പൊട്ടുവച്ച് സീമന്തരേഖയിൽ സിന്ദൂരവും അണിഞ്ഞൊരുങ്ങിയാണ് ഇയാൾ പുറത്തിറങ്ങാറുള്ളത്

അതേസമയം ഇയാൾക്ക് മാനസിക പ്രശ്നമാണെന്നാണ് ഗ്രാമവാസികളിൽ ചിലർ പറയുന്നത്. ഇതെല്ലാം അന്ധവിശ്വാസത്തിന്റെ ഫലമാണെന്നും അദ്ദേഹത്തിന് മതിയായ ചികിത്സയും ബോധവത്കരണവും നടത്തണമെന്നും അവർ വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News