കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി തന്നെ വരും. ബുധനാഴ്ച മമത സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതയെ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു.
213 സീറ്റുകൾ നേടിയാണ് തൃണമൂൽ ബംഗാളിൽ തുടർ ഭരണം ഉറപ്പിച്ചത്. ഇത് മൂന്നാം തവണയാണ് മമത ബാനർജി മുഖ്യമന്ത്രിയാകുന്നത്. മമത ബാനർജി ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉണയിച്ചെന്നാണ് റിപ്പോർട്ട്.
Also Read: BSNL നൽകുന്നു മികച്ച recharge plan, വെറും 68 രൂപയ്ക്ക് 21 GB ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഗവർണർ ജഗദീപ് ധർഖർ മുഖ്യമന്ത്രിയെ തിങ്കളാഴ്ച രാജ്ഭവനിലേക്ക് വിളിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. മമതയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വ്യാഴാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും.
ബിമൻ ബാനർജിയെയാണ് സ്പീക്കറായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൊറോണ മഹാമാരി വ്യാപിക്കുന്ന ഈ സമയത്ത് ചടങ്ങുകൾ ലളിതമായിട്ടാകുമെന്നാണ് സൂചന.
നന്ദിഗ്രാമിൽ പരാജയപ്പെട്ട മമത ബാനർജി മുഖ്യമന്ത്രിയായാലും ആറ് മാസത്തിനുളളിൽ ജനവിധി തേടേണ്ടി വരും. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ ആണെന്നും ഭരണഘടനാ വ്യവസ്ഥയുണ്ടെന്നും ഇക്കാര്യത്തിൽ തടസമില്ലെന്നുമാണ് റിപ്പോർട്ട്. 294 സീറ്റിൽ 213 സീറ്റിലും വിജയം നേടിയാണ് തൃണമുൾ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...