കാട്ടിലെ രാജാവ് നാട്ടിലിറങ്ങിയാൽ എന്തായിരിക്കും അവസ്ഥ! എന്നാൽ ഞെട്ടണ്ട അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ ഭാവ്നഗർ - സോമനാഥ് ഹൈവേയില്‍ നിന്നുള്ള കാഴ്ചയാണ് വീഡീയോയിലുള്ളത്. റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ഒരു സിംഹം യാതൊരു കൂസലോ ഭയമോ ഇല്ലാതെ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കുന്നതാണ് വീഡിയോയില്‍.
കാട്ടിലെ രാജാവിന്‍റെ വരവ് കണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി സിംഹം കടന്ന് പോകുന്നത് വരെ കാത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. സിംഹം റോഡിലിറങ്ങിയതോടെ വാഹന ഗതാഗതം ഏതാണ്ട് 15 മിനിറ്റോളം തടസപ്പെട്ടു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്.
अमरेली हाईवे पर दिखा शेर!
गुजरात के अमरेली हाईवे पर अचानक शेर दिखने से लोगों में सनसनी फैल गई। वीडियो हुआ #Viral!#Viral #Shorts #Amreli #Lion #Wildlife#Viral #Shorts #Amreli #Lion #Wildlife #Gujarat #GirForest #BigCat #Nature #SaveWildlife #earthquake #trainaccident pic.twitter.com/kGIvT31qhw
— राजस्थानी पापा (@rajasthanipapa) February 17, 2025
വീഡിയോയില്‍ സിംഹം വളരെ ശാന്തനായാണ് നടക്കുന്നത്. ഇടയ്ക്ക് ചെറിയ രീതിയില്‍ അത് അലറുന്നതും കാണാം. വാഹനങ്ങൾ കടന്ന് പോകുന്ന ആദ്യത്തെ റോഡ് കടന്ന് രണ്ടാമത്തെ പാതയിലേക്ക് കയറിയ സിംഹം പതുക്കെ സമീപത്തെ ആളൊഴിഞ്ഞ ക്ഷേത്രത്തിനടുത്തേക്ക് നടന്ന് പോകുന്നുണ്ട്.
ഏഷ്യാറ്റിക് സിംഹങ്ങൾ ഗുജറാത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. സിംഹങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഗിര്‍ വനത്തില്‍ നിന്നും സമീപത്തെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും സിംഹങ്ങൾ ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഇതിന് മുമ്പ് റെയില്‍വേ ലൈനിലേക്ക് ഇറങ്ങിവന്ന സിംഹത്തെ ഒരു ചുള്ളിക്കമ്പ് കൊണ്ട് ഓടിക്കുന്ന ഫോറസ്റ്റ് വാച്ചറുടെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.