റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാല് രാജ്യങ്ങൾ വഴി തിരികെയെത്തിക്കും. യുക്രൈനുമായി അതിർത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ എന്നീ നാല് രാജ്യങ്ങൾ വഴി ഒഴിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ വിവിധ ടീമുകളെയും അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്.
20000 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളത്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് ഒഴിപ്പിക്കുന്നത്. അതിർത്തികളിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്ന് ഇന്ത്യ പറഞ്ഞു. യുക്രൈനിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇന്ത്യക്കാരുടെ സുരക്ഷാ സംബന്ധിച്ച് റഷ്യൻ പ്രസിഡന്റിന് കത്ത് നൽകി.
റഷ്യ - യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിക്കും. വിഷയത്തിൽ ഇന്ത്യയുടെ ഇടപെടാൻ ആവശ്യപ്പെട്ടത് റഷ്യ തന്നെയാണെന്നും ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതിനിടയിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിക്കെത്തിക്കാൻ നടപടികൾ സ്വീകരിക്കുകയാണ് ഇന്ത്യ.
റിപ്പോർട്ടുകൾ അനുസരിച്ച് 14 പേരുമായി പറന്ന യുക്രേനിയൻ സൈനിക വിമാനം റഷ്യ വെടിവച്ചു വീഴ്ത്തി. 5 പേർ കൊല്ലപ്പെട്ടു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന്റെ സായുധ സേന ശ്രമിച്ചതാണെന്ന് യുക്രൈൻ പോലീസും സ്റ്റേറ്റ് എമർജൻസി സർവീസും വ്യക്തമാക്കി. യുക്രൈനിന്റെ സായുധ സേന പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം 50 റഷ്യൻ സൈനികരെ വധിച്ചു. ഖാർകിവ് പട്ടണത്തിൽ വെച്ച് റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന 4 ടാങ്കുകൾ കത്തിച്ചുവെന്നാണ് വിവരം. അതേസമയം യുക്രൈനിന്റെ 5 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചിട്ടുണ്ട്.
നാറ്റോയിൽ അംഗമല്ലാത്ത യുക്രൈനിന് വേണ്ടി സംയുക്ത സൈനികനീക്കം നടത്തില്ലെന്ന് നാറ്റോ അറിയിച്ചു. നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു സംയുക്ത സൈനിക നീക്കം ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.ഇപ്പോൾ കോവിഡ് മഹാമാരിയിൽ നിന്ന് കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ നിലവിൽ സൈനിക നീക്കം നടത്തില്ലെന്നാണ് തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...