Narendra Modi: വിദ്വേഷ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് ഇത്രയധികം പേർ?

Narendra Modi: ഹിന്ദുക്കൾക്കിടയിൽ മുസ്ലീം​ഗൾക്കെതിരെ വെറുപ്പ് പരത്തി. നുഴഞ്ഞു കയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലീം​ഗളെ അധിക്ഷേപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 05:19 PM IST
  • പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ വൻ പ്രതിഷേധം
  • 17400ലധികം പേരാണ് സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന സംഘടന അയച്ച കത്തിൽ ഒപ്പിട്ടത്..
Narendra Modi: വിദ്വേഷ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് ഇത്രയധികം പേർ?

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ വൻ പ്രതിഷേധം. നരേന്ദ്രമോധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 17400 ത്തിലധികം ആളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. പൊതുജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് ബന്ധപ്പെട്ട സംഘടനകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുന്നത്. 17400ലധികം പേരാണ് സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന സംഘടന അയച്ച കത്തിൽ ഒപ്പിട്ടത്. തെരഞ്ഞെടുപ്പ് ലംഘനമാണ് മോദി നടത്തിയിരിക്കുന്നതെന്നാണ് കത്തിൽ പരാമർഷിച്ചിരിക്കുന്നത്. ഹിന്ദുക്കൾക്കിടയിൽ മുസ്ലീം​ഗൾക്കെതിരെ വെറുപ്പ് പരത്തി. നുഴഞ്ഞു കയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലീം​ഗളെ അധിക്ഷേപിച്ചു. 

ALSO READ: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!

മറ്റൊരു സംഘടന അയച്ചത്  2209 പേർ ഒപ്പിട്ട കത്താണ്. മുസ്ലീം​ഗളെ ആക്രമിക്കുന്ന തരത്തിലുള്ളതാണ് രാജസ്ഥാനിൽ നടത്തിയ പ്രസം​ഗം എന്നാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ മുന്നണിയും. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. കോൺഗ്രസ് സിപിഐഎം എന്നീ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം പരാതി നൽകി. സിപിഐഎം പോയ അംഗം വൃന്ദാ കാരാട്ട് ഡൽഹി മാർഗ് പോലീസിൽ നൽകിയ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി ഇ മെയിൽ വഴി അയച്ചു നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News