New Delhi : രാജ്യത്ത് കോവിഡ് രോഗബാധയും (Covid 19), ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധയും വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നു. കോവിഡ് രോഗബാധയും, ഒമിക്രോൺ രോഗബാധയും വ്യാപകമായുള്ള കേരളമടക്കമുള്ള (Kerala) പത്ത് സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുന്നത്.
ഇത് കൂടാതെ കോവിഡ് വാക്സിനേഷൻ നിരക്ക് വളരെ കുറഞ്ഞ സംസ്ഥാനങ്ങളിലും വിദഗ്ദ്ധ സംഘം സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ ഉത്തർ പ്രദേശിലും പഞ്ചാബിലും കേന്ദ്ര സംഘം എത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ എത്തി, സംഘം നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കും.
ALSO READ: Covid Third Wave | ഇന്ത്യയിൽ മൂന്നാം തരംഗം ഫെബ്രുവരിയിലോ? ഐഐടി കാൺപൂർ പഠനം
രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ പടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിരീക്ഷണവും, നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലുള്ള 20 ജില്ലകളാണ് ഉള്ളത്. ഇവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശിക്കുന്നത്.
ALSO READ: UP | യുപിയിൽ വിദേശത്ത് നിന്ന് എത്തിയ 147 പേരെ കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ (Night Curfew) ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തീരുമാനം.
ALSO READ: Omicron Covid Variant : ഒമിക്രോൺ രോഗബാധ പടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ
വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ടങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ ഇന്നലെ മുതൽ രാത്രികാല കർഫ്യു നടപ്പിലാക്കിയിട്ടുണ്ട് . അതേസമയം യുപിയിൽ ഇന്ന് മുതലാണ് രാത്രികാല കർഫ്യൂ ആരംഭിക്കുന്നത്. യുപിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കിയിട്ടുണ്ട്. ഡൽഹിയിൽ ആളുകൾ കൂട്ടം കൂടുന്നതും ആഘോഷങ്ങൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...