Congress Black Protest: പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ദേശവ്യാപകമായി ശക്തമായ പ്രതിഷേധം നടത്തുകയാണ്. സാധാരണയില്‍നിന്നും വ്യത്യസ്തമായി കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
ഇതിനിടെ, ബ്ലാക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി പോലീസ് കാസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ പോലീസ് കസ്റ്റഡിയിലാണ്. ഡൽഹിയിലെ വിജയ് ചൗക്കിൽ നിന്നാണ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. ധാരണ നടത്തിയ പ്രിയങ്ക ഗാന്ധിയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
#WATCH | Police detain Congress leader Priyanka Gandhi Vadra from outside AICC HQ in Delhi where she had joined other leaders and workers of the party in the protest against unemployment and inflation.
The party called a nationwide protest today. pic.twitter.com/JTnWrrAT9T
— ANI (@ANI) August 5, 2022
രാജ്യം 70 വർഷം കൊണ്ട് നേടിയത് 8 വർഷം കൊണ്ട് തീർന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഏകാധിപത്യം വാഴുന്നു. രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെടുകയാണ്. സംസാരിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നു. ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നു, രാഹുല്‍ പറഞ്ഞു.
#WATCH | Congress MP Rahul Gandhi detained by police during a protest against the Central government on price rise and unemployment in Delhi pic.twitter.com/TxvJ8BCli9
— ANI (@ANI) August 5, 2022
പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഗ്നിപഥ്, GST തുടങ്ങിയ വിഷയങ്ങല്‍ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്.
കോണ്‍ഗ്രസ് പ്രതിഷേധം നേരിടാന്‍ തലസ്ഥാനത്ത് ഡല്‍ഹി പോലീസ് സെക്ഷൻ 144 ഏർപ്പെടുത്തിയിരിയ്ക്കുകയാണ്. ജന്തർമന്തർ മേഖലയിലൊഴികെ ബാക്കി മുഴുവന്‍ പ്രദേശങ്ങള്‍ മുഴുവന്‍ 144ന്‍റെ പരിധിയില്‍ വരും.
ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അണിചേര്‍ന്നിരിയ്ക്കുന്നത്. പതിവില്‍നിന്നും വിപരീതമായി രാഹുല്‍ ഗാന്ധിയടക്കം പ്രവര്‍ത്തകര്‍ കറുത്തവസത്രം ധരിച്ചാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...