Crime: 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അധ്യാപകര്‍; സംഭവം സര്‍ക്കാര്‍ സ്‌കൂളില്‍

Class 10 student beaten up by teachers:  ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയെന്ന കാരണത്തിനാണ് അധ്യാപകർ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 05:04 PM IST
  • 16കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി.
  • നോര്‍ത്ത് - ഈസ്റ്റ് ഡല്‍ഹിയിലെ യമുന വിഹാറിലാണ് സംഭവം.
  • നാല് അധ്യാപകര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Crime: 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അധ്യാപകര്‍; സംഭവം സര്‍ക്കാര്‍ സ്‌കൂളില്‍

ന്യൂഡല്‍ഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. നാല് അധ്യാപകര്‍ ചേര്‍ന്ന് 16കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നോര്‍ത്ത് - ഈസ്റ്റ് ഡല്‍ഹിയിലെ യമുന വിഹാറിലാണ് സംഭവം.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നാല് അധ്യാപകര്‍ക്ക് എതിരെ ഭജന്‍പുര പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16കാരന്റെ അമ്മയായ കവിതയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന തന്റെ മകന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയെന്ന കാരണത്തിന് അധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കവിത പറഞ്ഞു. സെപ്റ്റംബര്‍ 15നാണ് സംഭവം നടന്നതായി പറയുന്നത്. 

ALSO READ: 9 വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കില്‍; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

അധ്യാപകരോട് ക്ഷമ ചോദിച്ചെങ്കിലും തന്റെ മകനെ ക്ലാസില്‍ നിന്ന് പുറത്താക്കിയെന്നും പിന്നീട് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും കവിതയുടെ പരാതിയില്‍ പറയുന്നത്. ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയെന്ന കാരണത്തിന് അധ്യാപകന്‍ തന്നെ തല്ലിയെന്നും വേദനിച്ചെന്ന് പറഞ്ഞപ്പോള്‍ വീണ്ടും മൂന്ന് തവണ കൂടി തല്ലിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. പിന്നീട് എന്‍സിസി റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി മറ്റ് അധ്യാപകരെ വിളിച്ച് വരുത്തിയാണ് മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. 

അധ്യാപകര്‍ തന്നോട് ഇങ്ങനെ പെരുമാറിയത് എന്തിനാണെന്ന് മനസിലായില്ലെന്നും സംഭവം പുറത്തുപറഞ്ഞാല്‍ ഉണ്ടാകുന്ന അന്തരഫലങ്ങള്‍ പറഞ്ഞ് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍, ഭീഷണി വകവെയ്ക്കാതെ വിദ്യാര്‍ത്ഥി വിവരം അമ്മയോട് പറയുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോയിട്ടില്ല. മകന്റെ നെഞ്ചിലും ഇടുപ്പിലുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News