ഓണസദ്യക്ക് ഇലയിൽ ചോറിനു പകരം ചപ്പാത്തി ആയാലോ! സംഗതി വെറൈറ്റി ആണെങ്കിലും അങ്ങനെയൊരു ചിത്രം എക്സിൽ പോസ്റ്റുചെയ്ത് പുലിവാലു പിടിച്ചിരിക്കുകയാണ് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജിയുടെ സഹസ്ഥാപകൻ തരുൺ മേഹ്ത്ത. മലയാളിയുടെ ചോറിന് പകരം ഉത്തരേന്ത്യൻ വിഭവമായ ചപ്പാത്തി ഓണസദ്യയ്ക്കു വിളമ്പിയതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയായിരുന്നു.
ഓണക്കാലത്ത് ഓഫീസുകളിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾ പതിവാണ്. ഏഥറിൻ്റെ ഓഫീസിലും ഓണാഘോഷം നടന്നു. ഇതിൻ്റെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചപ്പോഴാണ് പ്രതിഷേധിച്ചും ആസ്വദിച്ചുമുളള മലയാളികളുടെ പ്രതികരണങ്ങൾ വന്നത്. ജീവനക്കാരുമൊത്ത് ഓണം ആഘോഷിക്കാൻ മുണ്ടുടുത്താണ് തരുൺ മേത്തയും മറ്റൊരു സഹസ്ഥാപകൻ സ്വപ്നിൽ ജെയിനും എത്തിയത്. മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണെന്നാണ് ചിലർ കണ്ടെത്തിയത്.
Onam at Ather office today!
Onashamsakal! pic.twitter.com/xelzpAl63Q
— Tarun Mehta (@tarunsmehta) September 11, 2024
ALSO READ: തിരുവോണ സദ്യ വിളമ്പാം, ഈ 26 കൂട്ടവും കൂട്ടിയാൽ സദ്യ കെങ്കേമം
റെഡിമെയ്ഡ് മുണ്ടാണെന്നും മറ്റും കമൻ്റുകൾ ഉയർന്നു. അതൊക്കെ സഹിക്കാം, പക്ഷെ ചിത്രത്തിൽ കാണുന്ന വാഴയിലയിൽ ചോറിന് പകരം ചപ്പാത്തി കയറിയിരുന്നതാണ് പ്രശ്നമായത്. അവിയലും തോരനും ഉപ്പേരിയുമൊക്കെ പതിവുപോലെ ഉണ്ട്. പക്ഷെ സദ്യയിലേക്കുളള ചപ്പാത്തിയുടെ നുഴഞ്ഞുകയറ്റമാണ് അൽപ്പം കടന്നുപോയത്. കമ്പനി അതിരുകടന്നു എന്ന മട്ടിലാണ് പ്രതികരണങ്ങൾ.
മലയാളി നെറ്റിസൻസിൻ്റെ പ്രത്യേകതയായ പഠിപ്പിക്കലും നടക്കുന്നു- എങ്ങനെ ഇലയിടണം എന്നു തുടങ്ങി ഏത് അരിയുടെ ചോറുവേണം എന്നു വരെ. ഇതിനിടയിലും മലയാളിയുടെ സംസ്കാരത്തെ ഉൾക്കൊളളുകയും ബഹുമാനിക്കുകയും ചെയ്ത് ഓണം ആഘോഷിക്കാൻ ഏഥർ കമ്പനിയും ജീവനക്കാരും സ്ഥാപകരുമൊക്കെ തയ്യാറായതിൽ അഭിനന്ദിക്കുകയും നന്ദി പറയുകയുമൊക്കെ ചെയ്യുന്നവരുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.