New Delhi : രാജ്യത്തെ കോവിഡ് വാക്സിൻ (COVID Vaccine) ക്ഷാമം നേരിടുന്നതിനായി സ്പുട്ണിക്ക് വിക്ക് (Sputnik V) പുറമെ കൂടുതൽ വിദേശ വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാൻ കേന്ദ്രം (Central Government) തയ്യറെടുക്കുന്നു. വാക്സിനുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള നിയമവും നയപരമായതുമായി മാറ്റങ്ങൾ വരുത്തി ഫൈസർ (Pfizer) മൊഡേണ (Moderna) എന്നീ കോവിഡ് വാക്സിനുകൾക്കാണ് കേന്ദ്രം അനുമതി നൽകാൻ തയ്യറെടുക്കുന്നത്.
It is expected to grant indemnity against legal proceedings along the lines of what has been granted in other countries for Pfizer and Moderna vaccine companies: Govt Sources
— ANI (@ANI) June 2, 2021
വാർത്ത ഏജൻസിയായ എഎൻഐ കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ പോലെ നിയമപരമായ പരിരക്ഷ നൽകി ഫൈസർ മോഡേണ വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് ഏജൻസി റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
ALSO READ : വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വാക്സിൻ നയം യുക്തമല്ലെന്ന് കോടതി
നിയമപരമായ പരിരക്ഷ എന്ന് ഉദ്ദേശിക്കുന്നത് വാക്സിനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമപരമായി പ്രശ്നങ്ങളുണ്ടായാൽ അതിനുള്ള പരിരക്ഷ സർക്കാർ വാക്സിൻ നിർമാതാക്കൾക്ക് നൽകും. നിലവിൽ അനുമതി നൽകിയിരിക്കുന്ന് കോവാക്സിൻ, കൊവിഷീൽഡ്, സ്പുട്ണിക് വി എന്നീ വാക്സിനുകൾക്ക് ഈ നഷ്ടപരിഹാര പരിരക്ഷ ബാധകമല്ല.
കൂടാതെ ഈ വാക്സിനുകൾക്ക് രാജ്യത്ത് ട്രയലുകൾ ബാധമാകില്ല. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അതിനായുള്ള നടപടികൾ സ്വീകരിക്കും. രാജ്യത്ത് നിലവിൽ നേരിടുന്ന വാക്സിൻ ക്ഷാമം ഉടൻ പരിഹരിക്കനാണ് ട്രയലുകൾ ഇല്ലാതെ വാക്സിനുകൾ വിതരണം ചെയ്യാൻ അനുമതി നൽകാനുള്ള തീരുമാനങ്ങൾക്കായി തയ്യറെടുക്കുന്നത്.
യുഎസിന്റെ എഫ്ഡിഎ, യുകെയുടെ എംഎച്ചആർഎ, ജപ്പാന്റെ പിഎംഡിഎ അല്ലെങ്കിൽ ലോകാരോഗ്യ സംഘടന അടിയന്തര അനുമതി നൽകിട്ടുള്ള വാക്സിനുകൾ നേരത്തെ തന്നെ എല്ലാ ട്രയലുകൾ കഴിഞ്ഞതാണ്. അതിനാൽ അവയക്ക് ഇനി അതിന്റെ ആവശ്യമില്ല എന്നാണ് ഡിസിജിഐ മേധാവി വി ജി സൊമാനി അറിയിച്ചിരിക്കുന്നത്.
നേരത്തെ ഇന്ത്യക്ക് പുറത്ത് ക്ലിനിക്കൽ പരീക്ഷണം നടത്തിയ വാക്സിൻ നിർമാതാക്കൾക്ക് ബ്രിഡ്ജിങ് ട്രയൽസ് നിർബന്ധമായിരുന്നു. ഇന്ത്യ സ്വദേശികളിൽ വാക്സിൻ പ്രതികൂലമായി ബാധിക്കുമോ എന്ന പരീക്ഷണമാണ് ബ്രിഡ്ജിങ് ട്രയൽസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...