Amit Shah: മണിപ്പൂരിലെ റാണി ഗൈഡിൻല്യൂ മ്യൂസിയം അമിത് ഷാ ഇന്ന് തറക്കല്ലിടും

15 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയമാണ് (Ministry of Tribal Affairs) അനുമതി നൽകിയത്.  

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 08:27 AM IST
  • മണിപ്പൂരിലെ റാണി ഗൈഡിൻല്യൂ മ്യൂസിയം അമിത് ഷാ ഇന്ന് തറക്കല്ലിടും
  • വീഡിയോ കോൺഫറൻസിലൂടെയാണ് അമിത് ഷാ തറക്കല്ലിടുന്നത്
  • 15 കോടി ചെലവാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്
Amit Shah: മണിപ്പൂരിലെ റാണി ഗൈഡിൻല്യൂ മ്യൂസിയം അമിത് ഷാ ഇന്ന് തറക്കല്ലിടും

മണിപ്പൂർ: തമെങ്‌ലോങ് (Tamenglong) ജില്ലയിലെ ലുവാങ്കാവോ ഗ്രാമത്തിൽ റാണി ഗൈഡിൻലിയു ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയം (Rani Gaidinliu Tribal freedom fighters Museum) സ്ഥാപിക്കുന്നതിന് തിങ്കളാഴ്ച ഇംഫാൽ ഈസ്റ്റിലെ സിറ്റി കൺവെൻഷൻ സെന്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിടും.

വീഡിയോ കോൺഫറൻസിലൂടെയാണ് അമിത് ഷാ (Amit Shah) തറക്കല്ലിടുന്നത്.  15 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയമാണ് (Ministry of Tribal Affairs) അനുമതി നൽകിയത്.

Also Read: Amit Shah | സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് അമിത് ഷാ

പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി റാണി ഗൈഡിൻലിയുവിന്റെ ജന്മസ്ഥലമായ തമെങ്‌ലോംഗ് ജില്ലയിലെ ലുവാങ്കാവോ വില്ലേജിൽ മ്യൂസിയം സ്ഥാപിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു, കൂടാതെ മ്യൂസിയത്തിന് റാണി ഗൈഡിൻലിയു ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയം എന്ന് പേരിടാൻ തീരുമാനിച്ചുവെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

റാണി ഗൈഡിൻലിയുവിന് 1972-ൽ താമ്രപത്ര (Tamrapatra), 1982-ൽ പത്മഭൂഷൺ, 1983-ൽ വിവേകാനന്ദ സേവാ സുമ്മൻ (Vivekananda Sewa Summan), 1991-ൽ സ്ത്രീ ശക്തി പുരസ്‌കാരം, 1996-ൽ ഭഗവാൻ ബിർസ മുണ്ട പുരസ്‌കാരം എന്നിവ മരണാനന്തര ബഹുമതിയായി നൽകിയിട്ടുണ്ട്.

Also Read: Horoscope November 22, 2021: തിങ്കളാഴ്ച കുടുംബത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകാം, ഈ 3 രാശിക്കാർ ക്ഷമയോടെയിരിക്കണം 

1996-ൽ ഇന്ത്യാ ഗവൺമെന്റ് റാണി ഗൈഡിൻലിയുവിന്റെ ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി. 2015-ൽ അവളുടെ ജന്മശതാബ്ദി അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച്, പ്രധാനമന്ത്രി (PM Modi) 100 രൂപയുടെ നാണയവും അഞ്ച് രൂപയുടെ സർക്കുലേഷൻ നാണയവും പുറത്തിറക്കി.
 
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന അമൃത് മഹോത്സവ ത്തോടനുബന്ധിച്ചാണ് ഗോത്രമേഖലയിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 15-ാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ ആരംഭിച്ച ‘ജൻജാതീയ ഗൗരവ് ദിവസ് ( Janjatiya Gaurav Divas) പരിപാടികളുടെ ഭാഗമായിട്ടാണ് വനവാസി ഗോത്ര മേഖലകളിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News