ന്യൂ ഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധിത്തിന്റെ സാഹചര്യത്തിൽ ഹരിയാനയിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. സേനയിൽ ചേരുന്നതിന് പുതിയ റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥിനെതിരെ ബീഹാറിൽ ആരംഭിച്ച പ്രതിഷേധം ഹരിയാനയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും വ്യാപിച്ച സാഹചര്യത്തിലാണ് ഹരിയാൻ സർക്കാർ മൊബൈൽ ഫോൺ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ജൂൺ 17 വൈകിട്ട് നാല് മണി മുതൽ ആടുത്ത 24 മണിക്കൂർ നേരത്തെക്കാണ് ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾക്ക് സർക്കാരിന്റെ നിയന്ത്രണം.
ഇന്നലെ ജൂൺ 16ന് ഹരിയാനിലെ പൽവാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾക്ക് ജില്ലയിൽ ഹരിയാന സർക്കാർ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഫരീദബാദ് ജില്ലയിലെ ബല്ലാബ്ഗറിൽ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഗുരുഗ്രാമിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ : Agnipath Protest Update: അഗ്നിപഥ് പദ്ധതിയ്ക്കെതിരെ 7 സംസ്ഥാനങ്ങളില്‍ രൂക്ഷമായ പ്രതിഷേധം
Haryana govt orders suspension of mobile internet services, all SMS services in view of potential law and order situation in the wake of new army recruitment policy. Order shall be in force for next 24 hours with immediate effect i.e. till 16:30 hours (tomorrow) pic.twitter.com/eoMsa9HQgx
— ANI (@ANI) June 17, 2022
അഗ്നിപഥിനെതിരെയുള്ള പ്രതിഷേധം ഇത് മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധം കനക്കുന്ന ബിഹാറിൽ ഉപമുഖ്യമന്ത്രി റെണു ദേവിയുടെയും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജെയ്വാളിന്റെ വീടുകൾക്ക് നേരെ കല്ലേറുണ്ടായി. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രക്ഷോഭകാരികൾ ട്രെയിനുകൾക്ക് തീവെക്കുകയും റെയിൽവെ സ്റ്റേഷനുകൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
ഹരിയാനയ്ക്കും ബിഹാറിനും പുറമെ ഉത്തർ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും അഗ്നിപഥ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. തെലങ്കാനയിൽ സെക്കന്തരാബാദിലെ പ്രതിഷേധത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.