Truck Fire: അയോധ്യ രാമക്ഷേത്രത്തിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു; വീഡിയോ

Truck Fire in Utharpradesh: ഉന്നാവ് പൂര്‍വ കോട്‌വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍വെച്ചാണ് സംഭവം നടക്കുന്നത്. ട്രക്കില്‍ മൊത്തമായി തീപടര്‍ന്നിരിക്കുന്നതും പടക്കങ്ങള്‍ പൊട്ടുന്നതുമായി പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളില്‍ കാണാം. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 07:15 PM IST
  • ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
  • ഈ വിവരം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Truck Fire: അയോധ്യ രാമക്ഷേത്രത്തിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു; വീഡിയോ

ലഖ്‌നൗ: തമിഴ്‌നാട്ടില്‍നിന്നും അയോധ്യയിലെ രാനക്ഷേത്രത്തിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപ്പിടിച്ചു. ഉത്തര്‍പ്രദേശിലെത്തിയ വാഹനത്തിന് ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ പറയുന്നു. 

ഉന്നാവ് പൂര്‍വ കോട്‌വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍വെച്ചാണ് സംഭവം നടക്കുന്നത്. ട്രക്കില്‍ മൊത്തമായി തീപടര്‍ന്നിരിക്കുന്നതും പടക്കങ്ങള്‍ പൊട്ടുന്നതുമായി പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളില്‍ കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

 

ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ വിവരം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News