എച്ച്.ഐ.വി പ്രതിരോധത്തിനുള്ള മരുന്ന് വിജയമെന്ന് റിപ്പോര്‍ട്ട്. വര്‍ഷത്തില്‍ രണ്ട് കുത്തിവെയ്പ്പ് എടുത്താല്‍ യുവതികള്‍ക്ക് എച്ച്.ഐ.വി അണുബാധയില്‍ നിന്ന് പൂര്‍ണ സംരക്ഷണം ലഭിക്കുമെന്നാണ് മരുന്നിന്റെ പരീക്ഷണ ഫലം വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലുമാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്.
എച്ച്.ഐ.വി അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രീ-എക്‌സ്‌പോഷര്‍ പ്രൊഫൈലാക്‌സിസ് വിഭാഗത്തില്‍പ്പെടുന്ന ലെനാകപവിര്‍ എന്ന മരുന്നിന്റെ പരീക്ഷണമാണ് വിജയം കണ്ടത്. ഉഗാണ്ടയിലെ മൂന്ന് സ്ഥലങ്ങളിലും ദക്ഷിണാഫ്രിക്കയിലെ 25 സൈറ്റുകളിലും ലെനാകവിറും മറ്റ് രണ്ട് മരുന്നുകളും ഫലപ്രാപ്തിക്കായി പരീക്ഷിച്ചു. ലെനാകപവിറിൻ്റെ 6 മാസത്തെ കുത്തിവയ്പ്പ് സുരക്ഷിതമാണോ എന്നും 16-നും 25-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് എച്ച്ഐവി അണുബാധയ്ക്കെതിരെ പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസിനേക്കാൾ മികച്ച സംരക്ഷണം നൽകുമോ എന്നുമായിരുന്നു ആദ്യ ഘട്ട പരീക്ഷണത്തിന്റെ ലക്ഷ്യം.
ALSO READ: രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ രോഗങ്ങളെ കരുതിയിരിക്കുക
നിലവില്‍ രണ്ട് തരം ഗുളികകളാണ് ലോകമെമ്പാടും എച്ച്.ഐ.വി പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. ഇത് ദിവസവും കഴിക്കേണ്ടതുണ്ട്. കിഴക്കൻ ആഫ്രിക്കയിലും തെക്കൻ ആഫ്രിക്കയിലും എച്ച്.ഐ.വി ബാധിതരാകുന്ന ഏറ്റവും സാധാരണ വിഭാഗമാണ് യുവതികൾ. ഘടനാപരവും സാമൂഹികവുമായ കാരണങ്ങളാൽ പലർക്കും ദൈനംദിന പ്രീ-എക്‌സ്‌പോഷര്‍ പ്രൊഫൈലാക്‌സിസ് രീതി പിന്തുടരാൻ ബുദ്ധിമുട്ടാണ്. ഈ ഗുളികകളെ അപേക്ഷിച്ച് ലെനകാപവിര്‍ മികച്ച ഫലം നല്‍കുമെന്ന് 5000 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിന് ശേഷം ഗവേഷകര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy