ഒപ്റ്റിക്കൽ ഇല്യൂഷൻ: ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിക്കുന്നവയാണ്. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ ഉദ്ദേശ്യം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. നിരവധി പേരാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ചെയ്യാൻ താത്പര്യപ്പെടുന്നത്.
ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദഗ്ധ്യത്തെ വെളിപ്പെടുത്തുന്നതാണ്. ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ 15 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താൻ സാധിക്കുമോയെന്നതാണ് ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്. 15 സെക്കൻഡിനുള്ളിൽ ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ കാഴ്ചക്കാരെ വെല്ലുവിളിക്കുന്നു. താഴെയുള്ള ചിത്രം നോക്കൂ.
ഉണങ്ങിയ ഇലകളാൽ പൊതിഞ്ഞ വനഭൂമിയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ ഒരു പാമ്പ് മറഞ്ഞിരിക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. നിറഞ്ഞ കരിയിലകൾ മാത്രമേ ഒറ്റനോട്ടത്തിൽ ഈ ചിത്രത്തിൽ കാണാൻ സാധിക്കൂ. നിങ്ങൾക്ക് ഈ ചിത്രത്തിലെ പാമ്പിനെ കണ്ടെത്താൻ 15 സെക്കന്റ് സമയമാണ് ഉള്ളത്. നിങ്ങൾക്ക് പാമ്പിനെ കണ്ടെത്താൻ സാധിച്ചോ. ഇല്ലെങ്കിൽ താഴെയുള്ള ചിത്രം പരിശോധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...