മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മനസ്സിലാക്കുന്ന ആകർഷകമായ പ്രതിഭാസങ്ങളാണിത്. അവ പലപ്പോഴും പ്രകൃതിയിലും കാണപ്പെടുന്നു. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഇവ.
നിങ്ങൾ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ പരിഹരിക്കുന്നത് ആസ്വദിക്കുന്ന ആളാണോ? എന്നാൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുകയെന്നതും നിങ്ങളുടെ ധാരണയുടെ നിലവാരം മനസ്സിലാക്കാൻ സഹായിക്കുകയെന്നതുമാണ്. താഴെ നൽകിയിരിക്കുന്ന ചിത്രത്തിലെ കടുവകളെ 11 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലിലെ വെല്ലുവിളി.
ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദഗ്ധ്യത്തെ വെളിപ്പെടുത്തുന്നതാണ്. ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങൾ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നടത്തുന്നു. കടുവകൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് നിങ്ങൾ കണ്ടെത്തിയോ. ഇല്ലെങ്കിൽ താഴെയുള്ള ചിത്രം പരിശോധിച്ചു നോക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...