ഇന്നത്തെ ജീവിതശൈലിയിൽ കൊളസ്ട്രോൾ പ്രശ്നം വളരെ സാധാരണമാണ്. രക്തധമനികളിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ അത് ഉയർന്ന ബിപി, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാകും. മിക്ക കേസുകളിലും ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ഇനി പറയുന്ന പഴം വളരം ഗുണകരമാണ്.
ആരോഗ്യകരവും എളുപ്പവുമായ രീതിയിൽ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പഴമാണ് അവോക്കാഡോ. അൽപം വില കൂടിയ പഴമാണെങ്കിലും ഈ പഴം കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൂടാതെ, ഇത് കാഴ്ച വൈകല്യങ്ങൾ പരിഹരിക്കുമെന്ന് പറയപ്പെടുന്നു.
ALSO READ: തക്കാളി ജ്യൂസ്, കുടിച്ചോളൂ ആരോഗ്യത്തിന് ഉത്തമം, ദിവസം മുഴുവന്‍ എനര്‍ജി
ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 240 കലോറി, 13 ഗ്രാം കാർബോഹൈഡ്രേറ്റ്, 3 ഗ്രാം പ്രോട്ടീൻ, 22 ഗ്രാം കൊഴുപ്പ് (15 ഗ്രാം മോണോസാച്ചുറേറ്റഡ്, 4 ഗ്രാം പോളിഅൺസാച്ചുറേറ്റഡ്, 3 ഗ്രാം പൂരിത), 10 ഗ്രാം ഫൈബർ, 11 മില്ലിഗ്രാം എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ, ഈ പഴം കൊളസ്ട്രോൾ നിയന്ത്രണത്തിനുള്ള ഏറ്റവും മികച്ച മരുന്നായി കണക്കാക്കപ്പെടുന്നു, ഇത് ദിവസവും കഴിക്കുന്നത് വലിയ ഗുണങ്ങൾ നൽകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ദിവസവും അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ഒരു പഠനമനുസരിച്ച്, ഏകദേശം ആറ് മാസത്തോളം തുടർച്ചയായി അവോക്കാഡോ കഴിക്കുന്ന ആളുകളുടെ ആരോഗ്യം നിരീക്ഷിച്ചു. ഈ പഴം കഴിക്കുന്നത് ചിലരിൽ അരയിലും വയറിലും അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കും. ഇതിനുപുറമെ, രക്തക്കുഴലുകളിലെ കൊളസ്ട്രോളിന്റെ അളവും ഗണ്യമായി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ, അവോക്കാഡോയുടെ ദൈനംദിന ഉപഭോഗം ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.