Sleeping after lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Sleeping after lunch health issues: ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാൽ ആളുകൾക്ക് മയക്കം അനുഭവപ്പെടുന്നത് സാധാരണമാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 05:42 PM IST
  • ഉച്ചയ്ക്ക് അമിതമായി ഉച്ചഭക്ഷണം കഴിച്ചാൽ ഉടൻ ഉറങ്ങാൻ പോകരുത്.
  • ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുന്നതിന് പകരം 100 ചുവടുകൾ എങ്കിലും നടക്കണം.
  • ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾ കഠിനമായ വ്യായാമങ്ങൾ ചെയ്യരുത്.
Sleeping after lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഉച്ചഭക്ഷണത്തിന് ശേഷം 2 - 3 മണിക്കൂർ ഉറങ്ങുന്ന ശീലം പലർക്കും ഉണ്ട്. പ്രത്യേകിച്ച് ഉച്ചയ്ക്ക് രുചികരമായ ഭക്ഷണം കഴിച്ചാൽ ആളുകൾക്ക് ചെറിയ രീതിയിലുള്ള മയക്കം അനുഭവപ്പെടുന്നത് സാധാരണമാണ്. പലരും 2 മണിക്കൂർ എങ്കിലും ഇത്തരത്തിൽ സുഖമായി ഉറങ്ങുകയും ചെയ്യുന്നു. എന്നാൽ ആയുർവേദ പ്രകാരം ആളുകളുടെ ഈ ശീലം ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് നിങ്ങൾക്കറിയാമോ? ഈ ശീലം കാരണം ഒരാൾക്ക് അസുഖം വരുമോ എന്നാണ് ഇനി അറിയാനുള്ളത്. ആയുർവേദത്തിൽ പറയുന്നത് അനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാൻ പാടില്ല. കാരണം ഇത് ആരോഗ്യത്തെയും ശരീരത്തെയും ദോഷകരമായി ബാധിക്കും.   

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കും. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. ഉച്ചകഴിഞ്ഞ് ഉറങ്ങുന്ന ശീലം മെറ്റബോളിസത്തെ ദുർബലപ്പെടുത്തുന്നു. ഇത് പ്രമേഹം, പൊണ്ണത്തടി, ശരീരഭാരം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ആയുർവേദത്തിൽ പറയുന്നത് അനുസരിച്ച്, പകൽ സമയത്ത് ധാരാളം ശാരീരിക ജോലി ചെയ്യുന്ന ആളുകൾക്ക് അല്ലെങ്കിൽ പ്രായമായവർക്കും കുട്ടികൾക്കും ഉച്ചയ്ക്ക് 48 മിനിറ്റ് ഉറങ്ങാം.  

ALSO READ: മഴക്കാലത്തെ ചർമ്മ സംരക്ഷണത്തിന് ഈ മൂന്ന് വസ്തുക്കൾ മതി

ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നതിന് പകരം 15 മിനിറ്റ് വജ്രാസനത്തിൽ ഇരിക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. കാരണം ഇത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കുകയും മെറ്റബോളിസം ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. വജ്രാസനത്തിൽ ഇരിക്കുന്നതിലൂടെ നിങ്ങൾക്ക് അസിഡിറ്റി, ദഹനക്കേട്, മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. 

നിങ്ങൾക്ക് വജ്രാസനത്തിൽ ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ ഭക്ഷണം കഴിച്ച ശേഷം 100 ചുവടുകൾ എങ്കിലും നടക്കണം. ഭക്ഷണം കഴിച്ചതിന് ശേഷം, നിങ്ങൾ കഠിനമായ വ്യായാമങ്ങൾ ചെയ്യരുത്. പ്രത്യേകിച്ച് ഉച്ചയ്ക്ക് അമിതമായി ഉച്ചഭക്ഷണം കഴിച്ചാൽ ഉടൻ ഉറങ്ങാൻ പോകരുത്. ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുകയാണെങ്കിൽ നിങ്ങൾക്ക് പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാം. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News