Crime: ഇടുക്കിയിൽ പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

10.580 കിലോ കഞ്ചാവാണ് മുരിക്കാശേരിയിൽ നിന്നും പിടികൂടിയ പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 04:05 PM IST
  • പണിക്കൻകുടി സ്വദേശി ഇടത്തട്ടേൽ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാർ സ്വദേശി മുല്ലപ്പള്ളിതടത്തിൽ രാജേഷ് എന്നിവരാണ് പിടിയിലായത്.
  • കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനിൽ നിന്നും ഇരുവരെയും പിടികൂടുന്നത്.
  • പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Crime: ഇടുക്കിയിൽ പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഇടുക്കി: മുരിക്കാശ്ശേരിക്ക് സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. പണിക്കൻകുടി സ്വദേശി ഇടത്തട്ടേൽ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാർ സ്വദേശി മുല്ലപ്പള്ളിതടത്തിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനിൽ നിന്നും ഇരുവരെയും പിടികൂടുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 

10.580 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. തോപ്രാംകുടി ഭാഗത്തേക്ക് കഞ്ചാവുമായി പോകുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. പോലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

Also Read: Crime News; കണ്ണൂരിൽ പോലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; 4 പേർക്ക് പരിക്ക്

ഇടുക്കിയിൽ ഒരു കിലോ കഞ്ചാവുമായി പിടിയിലായ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡും പരിശോധന നടത്തുന്നുണ്ടായിരുന്നു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വലിയ രീതിയിലുള്ള പരിശോധനകളാണ് പോലീസും എക്സൈസും ജില്ലയിൽ ഉടനീളം നടത്തിവരുന്നത്. മുരിക്കാശ്ശേരി എസ് എച്ച് റോയ് എൻ എസിനൊപ്പം എസ് ഐ മാരായ കെ ഡി മണിയൻ, ജിജി സി ടി , ഷൗക്കത്തലി, ജോഷി കെ മാത്യു, എ എസ് ഐ  സിബി കെ എൽ, എസ് സി പി  ഒ മാരായ അഷറഫ് പി വി , ശ്രീജിത്ത് ,അനീഷ് കെ ആർ സുനിൽ ടി എൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News